
സ്വന്തം ലേഖകൻ: സ്വദേശികള്‍ക്ക് ആകര്‍ഷകവും ഉല്‍പാദനക്ഷമവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് വ്യോമയാന മേഖലയില്‍ ഏതാനും തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് വ്യോമയാന മേഖലയില്‍ ഏതാനും തൊഴിലുകളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, എയര്‍ നാവിഗേറ്റര്‍, ഗ്രൗണ്ട് മൂവ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍, കോ-പൈലറ്റ് എന്നീ തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫിക്‌സഡ് വിംഗ് പൈലറ്റ് തൊഴിലുകളില്‍ 60 ശതമാനവും സ്റ്റ്യുവാര്‍ഡ് തൊഴിലുകളില്‍ 50 ശതമാനവും സൗദിവല്‍ക്കരണം ഈ ഘട്ടത്തില്‍ നടപ്പാക്കല്‍ നിര്‍ബന്ധമാണ്.
വ്യോമയാന മേഖലയില്‍ സൗദിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ട തൊഴിലുകളില്‍ അഞ്ചും അതില്‍ കൂടുതലും ജീവനക്കാരുള്ള മുഴുവന്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. ഏതാനും തൊഴിലുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ അനുവദിച്ച സാവകാശം അവസാനിച്ചതോടെയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല