1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2024

സ്വന്തം ലേഖകൻ: അടുത്ത മാസം 9 മുതൽ അബുദാബിക്കും കണ്ണൂരിനുമിടയിൽ ഇന്ത്യയുടെ ബജറ്റ് എയർലൈനായ ഇൻഡിഗോ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യുഎഇയിലുള്ള പ്രവാസിമലയാളികൾക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പെരുന്നാൾ അവധി
എല്ലാദിവസവും നോൺ-സ്റ്റോപ്പ് വിമാനങ്ങൾ അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പറക്കും. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40-ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35-ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.

ഈ സർവീസുകൾ കൂടി വരുന്നതോടെ, ഇൻഡിഗോ ഇന്ത്യയിലെ 8 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് 56 പ്രതിവാര സർവീസുകൾ നടത്തും. സർവീസുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ.

കൃത്യസമയത്ത് തടസ്സരഹിത യാത്രാനുഭവം ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നതായി ഗ്ലോബൽ സെയിൽസ് വിഭാഗം തലവൻ വിനയ് മൽഹോത്ര പറഞ്ഞു. വരാനിരിക്കുന്ന വേനലവധിക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നതാണ് കണ്ണൂരിലേക്കുള്ള പുതിയ സർവീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.