1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2018

സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; 328 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ സമര്‍ത്ഥമായി ദിശമാറ്റിയതിനാലാണ് വലിയ അപകടം നിന്ന് ഒഴിവായത്. കോയമ്പത്തൂര്‍, ഹൈദരബാദ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ779 വിമാനവും ബംഗളൂരു, കൊച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ6505 വിമാനവുമാണ് ബംഗുളൂരുവിനു സമീപം നേര്‍ക്കുനേര്‍ എത്തിയത്.

കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന അപായ സന്ദേശം കോക്പിറ്റില്‍ ലഭിക്കുമ്പോള്‍ ഇരു വിമാനങ്ങളും കേവലം എട്ട് കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. 6ഇ779 വിമാനത്തോട് 36000 അടിയിലേക്ക് ഉയരാനും 6ഇ6505 വിമാനത്തോട് 28000 അടിയിലേക്ക് താഴാനും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ ഒരു ഘട്ടത്തില്‍ 6ഇ779 27300 അടി ഉയരത്തിലും 6ഇ6505 27500 അടി ഉയരത്തിലുമായിരുന്നു.

നേര്‍ക്കു നേര്‍ എത്തിയ രണ്ടു വിമാനങ്ങളും 200 അടി വ്യാത്യാസത്തിലാണ് ദുരന്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയത്. സംഭവത്തില്‍ ദി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. എയര്‍ ബസ് എ 320 ന്റെ ഇന്‍ഡിഗോ വിമാനങ്ങളാണ് രണ്ടും. മറ്റൊരു വിമാനം തൊട്ടടുത്ത് വരുന്ന സാഹചര്യമുണ്ടായാല്‍ പൈലറ്റിന് ഉച്ചത്തില്‍ സന്ദേശം നല്‍കുന്ന സംവിധാനമായ ടി.സി.എ.എസ്. ആണ് യാത്രക്കാരുടെ രക്ഷകനായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.