1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2018

സ്വന്തം ലേഖകന്‍: ആകാശത്ത് ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം. ആകാശത്ത് അപകടകരമായ രീതിയില്‍ അടുത്തുവന്ന വിമാനങ്ങള്‍ മുന്നറിയിപ്പ് സ്വീകരിച്ച് വൈമാനികര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ കൂട്ടിയിടിക്കാതെ വഴിമാറ്റുകയായിരുന്നു. ഈ മാസം രണ്ടിന് ബംഗ്ലാദേശ് ആകാശത്തായിരുന്നു സംഭവം.

അഗര്‍ത്തലയില്‍നിന്നു കോല്‍ക്കത്തയിലേക്കു പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനവും കോല്‍ക്കത്തയില്‍നിന്ന് അഗര്‍ത്തലയിലേക്കു പോയ എയര്‍ ഡെക്കാന്‍ വിമാനവുമാണു കൂട്ടിയിടിയുടെ വക്കിലെത്തിയത്. നിര്‍ബന്ധിത അകല പരിധി പിന്നിട്ട് ഇരു വിമാനങ്ങളും 700 മീറ്റര്‍ അടുത്തെത്തി. ഇതോടെ വിമാനങ്ങളിലെ ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് എന്ന ഓട്ടോമാറ്റിക് സംവിധാനത്തില്‍ മുന്നറിയിപ്പ് ലഭിച്ചു.

ഇതോടെ വിമാനങ്ങള്‍ അകലത്തേക്കു പറത്തുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ വക്താവ് വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്നു വ്യക്തമാക്കി. ദുരന്തത്തിന്റെ വക്കിലെത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി എയര്‍ ഡെക്കാനും സ്ഥിരീകരിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.