1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2018

സ്വന്തം ലേഖകന്‍: ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി. പസഫിക് സമയം പുലര്‍ച്ചെ 4.05നു കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മൂടല്‍മഞ്ഞുള്ള അന്തരീക്ഷമായിട്ടും വിക്ഷേപണത്തിനു പ്രശ്‌നമുണ്ടായില്ലെന്നു നാസ അറിയിച്ചു. 2012 ല്‍ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ ഒരു പേടകം ചൊവ്വയിലേക്ക് യാത്ര തിരിക്കുന്നത്.

അറ്റ്‌ലസ് 5 റോക്കറ്റിലേറിയാണ് ‘ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡറി’ന്റെ യാത്ര. ചൊവ്വയിലേക്കുള്ള നാസയുടെ ആദ്യത്തെ റോബട്ടിക് ലാന്‍ഡറാണിത്. ആറുമാസത്തിനു ശേഷം പേടകം ചൊവ്വയിലെത്തും. ചൊവ്വയുടെ ആന്തരിക ഘടന അടുത്തറിയാനുള്ള പരീക്ഷണങ്ങള്‍ നടത്തുകയാണ് ലാന്‍ഡറിന്റെ ലക്ഷ്യം. നവംബര്‍ 26 നാണ് ഇന്‍സൈറ്റ് ചൊവ്വയില്‍ ഇറങ്ങുക.

ചൊവ്വയിലെ ഭൂചലനം സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ഗവേഷകര്‍ക്കു ലഭിച്ചിട്ടില്ല. 2030ല്‍ ചൊവ്വായാത്രികര്‍ ഇവിടെയെത്തും ചൊവ്വയുടെ അന്തര്‍ഭാഗത്തുണ്ടാകുന്ന ചെറുചലനങ്ങളെയും തരംഗങ്ങളെയും തിരിച്ചറിയുകയാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. ചൊവ്വയില്‍ ലാന്‍ഡര്‍ ഇറങ്ങിയതിനു ശേഷം ഒരു റോബട്ടിക് ‘കൈ’ പ്രവര്‍ത്തിച്ചായിരിക്കും ഇതിനായുള്ള സീസ്‌മോമീറ്ററിനെ പ്രതലത്തിലേക്ക് ഇറക്കുക.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.