1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

സ്വന്തം ലേഖകന്‍: മുസ്ലീം സ്ത്രീയും ക്രിസ്ത്യന്‍ പുരുഷനും തമ്മിലുള്ള വിവാഹം നടത്തിയ മുസ്ലീം പള്ളിയുടെ നടപടി വിവാദമാകുന്നു. ദക്ഷിണാഫ്രിക്കയിലാണ് മുസ്ലീം പള്ളി അധികാരികള്‍ പ്രാദേശിക മതനേതാക്കളുടെ എതിര്‍പ്പ് വകവക്കാതെ വിവാഹം നടത്തിയത്.

ഖൊറാന്‍ മുസ്ലീം പുരുഷന്മാരും മറ്റു മതങ്ങളിലെ സ്തീകളുമായി വിവാഹം അനുവദിക്കുന്ന സാഹചര്യചര്യത്തില്‍ മുസ്ലീം സ്ത്രീയും അന്യമതസ്തനായ പുരുഷനും തമ്മിലുള്ള വിവാഹം തെറ്റാണെന്ന് തെളിയിക്കാന്‍ വിവാദ പള്ളിയിലെ ഇമാം താജ് ഹാര്‍ജി മതനേതാക്കളെ വെല്ലു വിളിക്കുകയും ചെയ്തു.

ഇത്തരമൊരു ചരിത്ര സംഭവം നടക്കണമെങ്കില്‍ ഒന്നുകില്‍ ഇസ്ലാമില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത ഉണ്ടായിരിക്കണം, അല്ലെങ്കില്‍ അത് ഉണ്ടാകില്ല. ഓപ്പണ്‍ മോസ്‌ക്ക് എന്നറിയപ്പെടുന്ന പള്ളിയുടെ ഇമാം മാധ്യങ്ങളോട് പറഞ്ഞു. സയീദാ ഉസ്മാന്‍, ക്രിസ്ത്യന്‍ മത വിശ്വാസിയായ സിഗ്‌ഫ്രൈഡ് മില്‍ബര്‍ട്ട് എന്നിവരുടെ വിവാഹമാണ് ഓപ്പണ്‍ മോസ്‌ക്കില്‍ ഇസ്ലം മതാചാര പ്രകാരം നടന്നത്.

നേരത്തെ ഗില്‍ബര്‍ട്ട് ഇസ്ലാം മതത്തിലേക്ക് മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നിരവധി പള്ളികള്‍ വിവാഹം നടത്തി കൊടുക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഗില്‍ബര്‍ട്ടിന്റെ നിലപാടും ഓപ്പണ്‍ മോസ്‌ക് വിവാഹം നടത്തി കൊടുത്തതും ദക്ഷിണാഫ്രിക്കയിലെ മുസ്ലീം സമുദായത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇത്തരമൊരു വിവാഹം സാധ്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ദക്ഷിണാഫ്രിക്കന്‍ മുസ്ലീം ജുഡീഷ്യല്‍ കൗണ്‍സില്‍ നേതാവ് റിയാദ് ഫത്തര്‍ പ്രതികരിച്ചു. ക്രിസ്ത്യന്‍, ജൂത മതങ്ങളില്‍പ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് മുസ്ലീം പുരുഷന്മാര്‍ക്ക് അനുവാദം നല്‍കുന്ന ഖൊറാന്‍ അന്യമതത്തില്‍പ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കുന്നതില്‍ നിന്ന് മുസ്ലീം സ്ത്രീകളെ കര്‍ശനമായി വിലക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ പുരുഷന്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ മാത്രമേ വിവാഹം നടത്തിക്കൊടുക്കാന്‍ ഇമാമുമാര്‍ക്ക് അധികാരമുള്ളു.

എന്നാല്‍ അത്തരമൊരു വിലക്ക് ഖൊറാനില് ഒരിടത്തും ഇല്ലെന്നാണ് താജ് ഹാര്‍ജിയുടെ വാദം. നേരത്തെ യുകെയിലും ഇത്തരം വിവാഹങ്ങള്‍ നടത്തി വിവാദ നായകനായ ആളാണ് താജ് ഹാര്‍ജി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.