1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2021

സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രാ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഡിസംബർ രണ്ടാം വാരത്തോടെ അന്താരാഷ്‌ട്ര സർവീസുകൾ പഴയപടിയാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. നിരവധി പേർ കാത്തിരുന്ന പ്രഖ്യാപനമാണ് വന്നതെങ്കിലും തീരുമാനം പുഃനപരിശോധിക്കണമെന്ന ആവശ്യമാണ് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഇപ്പോൾ ഉയരുന്നത്.

സർവെ പ്രകാരം മൂന്നിൽ രണ്ട് ഇന്ത്യക്കാരും വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനം സർക്കാർ വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നാണ് പറയുന്നത്. 14 രാജ്യങ്ങളിലേക്ക് ഒഴികെയുള്ള ഇടങ്ങളിലേക്ക് മാത്രമാണ് സർവീസുകൾ തുടങ്ങുമെന്നുള്ള പ്രഖ്യാപനം വന്നതെങ്കിലും ഒമിക്രോൺ എന്ന പുതിയ വകഭേദം കൂടുതൽ ലോക രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ പഴയപടിയാകുന്നത് ഭീഷണിയാകുമെന്നാണ് പൗരന്മാരുടെ അഭിപ്രായം. ഇന്ത്യയിലെ 64 ശതമാനം പൗരന്മാരും ഇത്തരത്തിൽ അഭിപ്രായപ്പെടുന്നതായി സർവെ പറയുന്നു.

പ്രത്യേകിച്ച് ഉയർന്ന കൊറോണ നിരക്കുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടതായാണ് സർവെ റിപ്പോർട്ട്. യാത്രാനിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും ആളുകൾ പ്രതികരിച്ചു. പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. രാജ്യാന്തര സർവീസുകൾ ഡിസംബർ പകുതിയോടെ വീണ്ടും തുടങ്ങാനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് ബോട്‌സ്വാനയിലും ഹോങ്കോങ്ങിലും കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചു. യൂറോപ്പിൽ കൂടി സ്ഥിരീകരിച്ചതോടെ ലോകം മുഴുവൻ ആശങ്ക വർദ്ധിച്ചു. ഒമിക്രോൺ അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടനയും വിലയിരുത്തിയതോടെ ലോകം ആശങ്കയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.