1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2020

സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി.

ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്ഡ്ര, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽ രാജ്യങ്ങളുമായും ചർച്ചകൾ ആരംഭിച്ചു.

യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സർവീസ് ആരംഭിച്ചിരുന്നു. കൊവിഡിനെത്തുടർന്ന് പതിവ് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെങ്കിലും കൂടുതൽ രാജ്യങ്ങൾക്കിടയിൽ പരിമിതമായതോതിൽ നിയന്ത്രണങ്ങളോടെയുള്ള സർവീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.