
സ്വന്തം ലേഖകൻ: കുവൈത്തിൽ 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്തവരിൽനിന്ന് ഇഖാമ പുതുക്കാൻ പ്രതിവർഷം 20,00 ദിനാർ ഈടാക്കാമെന്ന തീരുമാനത്തിനെതിരെ പാർലമെന്റഗം അബ്ദുല്ല അൽ തുറൈജി. അത്രയും ഭീമമായ തുക ഈടാക്കുക എന്നത് അതിരുകടന്ന തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കച്ചവടക്കാരും മറ്റുമാണ് ഈ വിഭാഗത്തിൽ കൂടുതലായുള്ളത്. ഇഖാമ പുതുക്കുന്നതിന് ഭീമമായ തുക കൊടുക്കേണ്ട സാഹചര്യമുണ്ടായാൽ അവരിൽ പലരും രാജ്യം വിട്ടുപോകും. കുവൈത്തിൽ തുടരുന്ന സാഹചര്യമുണ്ടായാൽ നൽകിയ പണം മുതലാക്കുന്നതിന് വിൽപന വസ്തുക്കളുടെ വില വർധനയൊക്കെയാകും പ്രതിവിധിയായി അവലംബിക്കുക.
സ്വദേശികളുടെ ഉൾപ്പെടെ ജീവിത ചെലവ് വർധിക്കുകയാകും അന്തിമഫലമെന്നും അദ്ദേഹം പറഞ്ഞു. ഇഖാമ പുതുക്കുന്നവരിൽ നിന്ന് ആരോഗ്യ ഇൻഷുറൻസിന് ഉൾപ്പെടെ ന്യായമായ ഫീസ് ഈടാക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തേണ്ടതെന്നു അദ്ദേഹം പറഞ്ഞു.
തീരുമാനം സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവരെ കുവൈറ്റില്‍ നിന്ന് പുറത്താക്കുന്നതിന് തുല്യമാണെന്നും നടപടിക്ക് വിധേയരായവര്‍ പറയുന്നു. ഇതോടൊപ്പം ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി എടുക്കണമെന്ന ആവശ്യവും ഇവര്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കും.
ചെറിയ മാസ വരുമാനത്തില്‍ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവർ ഒരു വര്‍ഷം മുഴുവന്‍ ജോലി ചെയ്താല്‍ പോലും ഈ തുക സമ്പാദിക്കാനാവില്ലെന്ന് പ്രവാസികൾ പറയുന്നു. 2020 സെപ്തംബറിലാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല