1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2023

സ്വന്തം ലേഖകൻ: സർ‌ക്കാർ വിരുദ്ധ സമരം നടത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ. വെള്ളിയാഴ്ചയാണ് മൂന്നുപേരെയും തൂക്കിലേറ്റിയത്. കഴിഞ്ഞ വർഷം സ്വദേശത്തും വിദേശത്തുമായി നടത്തിയ സർക്കാർ വിരുദ്ധ പ്രകടനത്തിനിടെ, സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് മൂന്ന് പേരുടെ വധശിക്ഷ നടപ്പിലാക്കിയത്.

പ്രമുഖ ഇറാൻ നഗരമായ ഇസ്ഫാനിൽ വച്ച് മജീദ് കസീമി, സലാ മിർഹാഷ്മി, സയിദ് യഗൂബി എന്നീ മൂന്ന് പ്രതിഷേധക്കാരെയാണ് തൂക്കിലേറ്റിയത് എന്നാണ് വിവരം. ട്വിറ്ററിലൂടെയാണ് വധശിക്ഷ വിധിച്ച കാര്യം പുറത്തുവിട്ടിരിക്കുന്നത്.

നവംബർ 16-ന് ബാസിജ് അർദ്ധസൈനിക സേനയിലെ രണ്ട് അംഗങ്ങളെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും അവർ കൊലപ്പെടുത്തിയെന്നാണ് ഇവർക്ക് മേൽചുമത്തിയിരിക്കുന്ന കുറ്റം.

ഇവർക്ക് മേലുള്ള നടപടികൾ വളരെ വേഗത്തിലാണെന്നും അതിൽ നിരവധി പിഴവുകൾ ഉണ്ടെന്നും എന്നും കഠിനമായ പീഡിപ്പിച്ചാണ് കുറ്റസമ്മതം നടത്തിയത് എന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആരോപിച്ചു. എന്നാൽ, ഇറാൻ ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്ഇ തോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇറാനിൽ തൂക്കിലേറ്റിയവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് ഇറാനിയൻ കുർദിഷ് വംശജയായ മഹസാ അമിനിയുടെ കസ്റ്റഡി കൊലപാതകത്തോടെയാണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്. ശിരോവസ്ത്രം തെറ്റായി ധരിച്ചുവെന്ന് കാണിച്ച് ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതിന് പിന്നാലെ തന്നെ ഇവർ മർദ്ദനത്തേ തുടർന്ന് മരിക്കുകയായിരുന്നു.

വധശിക്ഷയ്ക്ക് മുൻപായി മൂന്ന് പേരും ബുധനാഴ്ച ഒരു കൈപ്പടയിൽ പൊതുജന പിന്തുണ അഭ്യർത്ഥിച്ചിരുന്നു. “ഞങ്ങളെ കൊല്ലാൻ അവരെ അനുവദിക്കരുത്” എന്നെഴുതിയ വാചകങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിദേശ രാജ്യങ്ങളിലും ഇവരെ പുറത്തിറക്കണമെന്ന് അപേക്ഷിച്ച് രംഗത്തുവന്നിരുന്നു.

ഇസ്‌ഫഹാനിലെ ദസ്‌ഗെർഡ് ജയിലിനുള്ളിൽ തടവിലാക്കപ്പെട്ട മൂന്നുപേർക്ക് പിന്തുണയുമായി കുടുംബങ്ങളും അനുയായികളും രാത്രി ഒത്തുകൂടിയിരുന്നു. വധശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ നഗരത്തിലും തലസ്ഥാന നഗരമായ ടെഹ്‌റാനിലും മറ്റ് ചില നഗരങ്ങളിലും തെരുവ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ പറയുന്നു.

“ഞങ്ങളുടെ സുഹൃത്തുക്കളുടെ രക്തത്താൽ അവസാനം വരെ ഉറച്ചുനിൽക്കുമെന്ന് ഞങ്ങൾ സത്യം ചെയ്യുന്നു,” എന്നും ആവശ്യപ്പെട്ട് ടെഹ്‌റാനിലെ പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നതിന്റെ വീഡിയോ അന്താരാഷ്ട്ര ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു.

ഇവരുടെ വധശിക്ഷയെ യൂറോപ്യൻ യൂണിയൻ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് വധശിക്ഷയെ അപലപനീയമായ കൊലപാതകം എന്നാണ് വിശേഷിപ്പിച്ചത്. ഇറാൻ പ്രതിഷേധക്കാർക്ക് നേരെ വധശിക്ഷാ നടപടികൾ തുടരുന്നതിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് യുഎൻ അവകാശ വിദഗ്ധർ പ്രസ്താവനയിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.