1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2021

സ്വന്തം ലേഖകൻ: 2015ലെ ആണവ കരാറിൽ അംഗീകരിച്ച നിബന്ധനകൾ പാലിക്കുന്നതുവരെ ഇറാനെതിരായ സാമ്പത്തിക ഉപരോധം നീക്കില്ലെന്ന് യു.എസ് പ്രസിഡന്‍റ്​ ജോ ബൈഡൻ. സി.ബി.എസ് ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ് ബൈഡൻ നിലപാട്​ വ്യക്​തമാക്കിയത്​.

ആണവ കരാർ പുനഃസ്ഥാപിക്കുന്നതിന്​ മുമ്പ്​ ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ യു.എസ്​ തയാറാകണമെന്ന്​ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഈ കഴിഞ്ഞദിവസം ആ​വശ്യപ്പെട്ടരിന്നു. ജോ ബൈഡൻ യു.എസ്​ പ്രസിഡൻറായി അധികാരമേറ്റ ശേഷം ആദ്യമായാണ്​ ഖാംനഈ പരസ്യമായി പ്രതികരിക്കുന്നത്​. ഇറാൻ കരാർവ്യവസ്ഥകൾ പാലിക്കണമെന്ന്​ യു.എസ്​ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ ഉപരോധങ്ങളും പിൻവലിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.

ഡൊണൾഡ്​ ട്രംപ്​ പ്രസിഡന്‍റായിരിക്കു​േമ്പാഴാണ്​​ ഏകപക്ഷീയമായി ഇറാനുമായുള്ള ആണവകരാറിൽനിന്ന്​ അമേരിക്ക പിൻവാങ്ങിയത്​. അതിനുപിന്നാലെ, ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്​തു.

2015ലാണ്​ ലോകരാഷ്​ട്രങ്ങളുമായി ഇറാൻ ആണവ കരാറിൽ ഒപ്പുവെക്കുന്നത്​. ഇതിനെ തുടർന്ന്​​ പിൻവലിച്ച യു.എൻ ഉപരോധങ്ങൾ ട്രംപ്​ ഭരണകൂടം സ്വയം പുനഃസ്ഥാപിക്കുകയായിരുന്നു. ​യു.എന്നിനെയും രക്ഷാസമിതിയെയും കൂട്ടുപിടിച്ച്​ ഉപരോധം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ലോകതലത്തിൽ ഒറ്റപ്പെടുകയും ചെയ്​തതോടെയാണ്​ അമേരിക്ക ഒറ്റക്ക്​ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്​.

അമേരിക്കൻ നടപടിയെ സഖ്യകക്ഷികളായ ഫ്രാൻസ്​, ഇംഗ്ലണ്ട്​, ജർമനി അടക്കമുള്ള ലോക രാജ്യങ്ങൾ എതിർത്തിരുന്നു. അമേരിക്ക ആണവകരാറില്‍നിന്ന് പുറത്തുപോയതിന് പിന്നാലെ ഇറാന്‍ യുറേനിയം സമ്പൂഷ്ടീകരണം 20 ശതമാനം വർധിപ്പിച്ചിരുന്നു. ഇറാൻ ആണവശാസ്ത്രജ്ഞനായ ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെയും യുറേനിയും സമ്പുഷ്ടീകരണം വർധപ്പിക്കുമെന്ന്​ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.