1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ നറ്റാന്‍സില്‍ അപ്രതീക്ഷിതമായി വൈദ്യതി നിലച്ച സംഭവത്തില്‍ കടുത്ത പ്രതികരണങ്ങളുമായി ഇറാന്‍. ആണവ തീവ്രവാദത്തിന്റെ ഭാഗമായാണ് ഈ സംഭവത്തെ കാണുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാനും നടപടികള്‍ സ്വീകരിക്കാനും തങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും ഇറാന്‍ പറഞ്ഞു.

അതേസമയം ആരാണ് ഈ സംഭവത്തിന് പിന്നിലെന്നും ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നും ഇറാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

‘ഇറാന്റെ വ്യാവസായിക – രാഷ്ട്രീയ വളര്‍ച്ചയെ എതിര്‍ക്കുന്നവര്‍ ഞങ്ങളുടെ ആണവ വ്യവസായ മേഖലയിലെ വികസനം തടയുന്നതിനായി നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ സൂചനയാണ് ആണവ സമ്പൂഷ്ടീകരണ കേന്ദ്രമായ നറ്റാന്‍സിനെതിരെയുണ്ടായ ഈ പ്രവര്‍ത്തി,’ ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ തലവനായ അലി അക്ബര്‍ സലേഹി പറഞ്ഞു.

015ലെ ആണവ കരാറുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നും സലേഹി പറഞ്ഞു. ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമേല്‍ യു.എസ് ഏര്‍പ്പെടുത്തി ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ എതിര്‍ക്കുന്നവരാണ് നാറ്റന്‍സി സംഭവത്തിന് പിന്നിലെന്നും അലി അക്ബര്‍ ആരോപിച്ചു.

“തികച്ചും നിരാശാജനകമായി ഈ നടപടിയെ ഞങ്ങള്‍ അപലപിക്കുന്നു. അതിനോടൊപ്പം അന്താരാഷ്ട്ര സംഘടനകളും ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയും ഈ ആണവ തീവ്രവാദത്തിനെതിരെ രംഗത്തുവരണമെന്നും ഇറാന്‍ ആവശ്യപ്പെടുകയാണ്,“ അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഇസ്രാഈലിന്റെ പങ്കിനെപ്പറ്റി ആരോപണങ്ങളും ഉയരുന്നുണ്ട്. ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് സൈബര്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആരോപണങ്ങളോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ച നറ്റാന്‍സിയിലെ ഇലക്ട്രിക്കല്‍ ഗ്രിഡിന്റെ ചില ഭാഗങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും പരിസ്ഥിതി മലിനീകരണം ഉമുണ്ടായിട്ടില്ലെന്നും ഇറാന്‍ പ്രതിനിധികള്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ പുറുത്തുവിടാന്‍ ഇറാന്‍ തയ്യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.