1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2022

സ്വന്തം ലേഖകൻ: ഇറാനിൽ നിന്ന് ഖത്തറിലേക്ക് സമുദ്രത്തിലൂടെ പുതിയ ടണൽ നിർമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അൽജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിയൻ തുറമുഖ നഗരമായ ദയാറിൽ നിന്നാണ് ഖത്തറിലേക്ക് ടണൽ നിർമ്മിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ടണൽ നിർമിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഈ ആഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഇറാനിയൻ റോഡ് വകുപ്പ് മന്ത്രി റോസ്റ്റാം ഖാസ്മിയും ഖത്തർ അധികൃതരും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തും. ചർച്ചകൾ ഈ ആഴ്ച ദോഹയിൽ നടക്കുമെന്ന് ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈ ടണൽ നിർമ്മാണം യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും നീളമേറിയ ടണൽ ആയിരിക്കും ഇത്. ഇറാനിലെ ദയാറിൽ നിന്ന് ഖത്തർ‍ തീരത്തേക്ക് ഏകദേശം 190 കിലോമീറ്റർ നീളം ഉണ്ടായിരിക്കും. അറബ് രാജ്യത്ത് തന്നെ വലിയ മുന്നേറ്റം ആയിരിക്കും ഈ ടണർ വരുന്നതിലൂടെ.

ഫ്രാൻസ്- യുകെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 38 കിലോമീറ്റർ നീളുന്ന ചാനൽ ടണൽ ആണ് സമുദ്രത്തിനടിയിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ ടണൽ. ഇറാനിൽ നിന്ന് ഖത്തറിലേക്ക് പുതിയ ടണൺ വരുന്നതോടെ ഏറ്റവും വലിയ സമുദ്ര ടണൽ ഇതാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.