1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2018

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ആണവക്കരാറില്‍ നിന്ന് പിന്മാറിയാല്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍. കരാറില്‍നിന്നു യുഎസ് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം.

ഞങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമാക്കും; അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും – വക്താവു പറഞ്ഞു. കരാര്‍പ്രകാരം ഇറാന് നാലുശതമാനത്തിനടുത്തു യുറേനിയം സമ്പുഷ്ടീകരിക്കാം.

ആണവ കരാറില്‍നിന്നു പിന്‍മാറി ഏതെങ്കിലും രാജ്യം ചതിച്ചാല്‍ ‘കഠിനമായ പ്രത്യാഘാതങ്ങള്‍’ അനുഭവിക്കേണ്ടിവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

യുഎസിനെക്കൂടാതെ റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണു കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. കരാറിന്റെ ഫലമായി ആണവ പദ്ധതിയില്‍നിന്ന് ഇറാന്‍ ഇപ്പോള്‍ പിന്മാറുകയും ചെയ്തു. കരാര്‍ പ്രകാരം ഇറാന്റെ ആണവപദ്ധതികള്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) കര്‍ശന നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനും വിധേയമായിരുന്നു. യുഎന്‍ നിരീക്ഷകര്‍ക്ക് ഇറാനിലെ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാനും അനുമതിയുണ്ടായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.