1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2016

സ്വന്തം ലേഖകന്‍: ഇറാന്‍ സൗദി ബന്ധം തുറന്ന പോരിലേക്ക്, സൗദിയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചതായി ഇറാന്‍. കഴിഞ്ഞ ദിവസമാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതി ഇറാന്‍ നിരോധിച്ചത്. ഇതോടെ അറബ് മേഖല കൂടുതല്‍ സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങുന്നതായി വിദഗ്ധര്‍ വിലയിരിത്തുന്നു.

ഉപരോധങ്ങള്‍ നീക്കം ചെയ്തതിനു ശേഷം ഇറാന്‍ സൗദിയും മറ്റും അറബ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തി വരുന്ന്തിനിടെയാണ് പുതിയ സംഭവവികാസം. ഇത് ആഭ്യന്തര വിപണിയില്‍ ഇരുരാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതിനിടയില്‍ ഞായറാഴ്ച കെയ്‌റോയില്‍ നടക്കുന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാന ചര്‍ച്ച ഇറാന്‍ സൗദി പ്രശ്‌നമായിരിക്കുമെന്ന് ഉറപ്പായി. യോഗം ഇറാനെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. 21 അംഗ അറബ് ലീഗിലെ ഏതാണ്ട് 18 പേരും ഇറാനെതിരെയുള്ള നീക്കത്തിന് സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹറിനും, ഖത്തറും, യുഎഇ യും തങ്ങളുടെ അംബാസഡറെ ഇറാനില്‍ നിന്നും പിന്‍വലിച്ച് നേരെത്തെ തന്നെ സൗദിക്ക് പിന്തുണ ഉറപ്പാക്കിയിരുന്നു. അതിനിടെ ബഹറിന്‍ ഇറാനിലേക്കുള്ള വിമാന സര്‍വ്വീസും നിര്‍ത്തലാക്കി.

ഇറാനിലുള്ള സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടന്ന അതിക്രമമാണ് വിഷയം കൂടുതല്‍ വശളാക്കിയത്. അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി എംബസിക്ക് നേരെ നടന്ന ആക്രമത്തിനെതിരെ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിഷേധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.