സ്വന്തം ലേഖകന്‍: ഇറാനില്‍ ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി സൈനിക മേധാവിയുടെ പ്രഖ്യാപനം. റെവലൂഷനറി ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ജഅ്ഫരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെഹ്‌റാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സര്‍ക്കാര്‍ അനുകൂല പ്രകടനത്തെ അഭിസംബോധന ചെയ്ത മേജര്‍ ജനങ്ങളുടെ ജാഗ്രതയും സുരക്ഷസേനയുടെ സന്നദ്ധതയും ശത്രുക്കളെ പരാജയപ്പെടുത്താന്‍ സഹായിച്ചെന്നും പറഞ്ഞു.
വര്‍ഷങ്ങള്‍ക്കിടെ രാജ്യം കണ്ട വന്‍ പ്രക്ഷോഭത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.
വിഷയത്തില്‍ യു.എന്‍ ഇടപെടല്‍ വേണമെന്ന് യു.എസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അനുകൂലിച്ചും ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയും കലാപക്കാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല