സ്വന്തം ലേഖകന്‍: ഇറാഖില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, 60 പേര്‍ ഷോക്കേറ്റു മരിച്ചു. ഒരാഴ്ചയായി തിമിര്‍ത്തു പെയ്യുന്ന മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് യുദ്ധം തകര്‍ത്തെറിഞ്ഞ ഇറാഖി ജനത.
ബാഗ്ദാദിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ നിലം പതിക്കുകയായിരുന്നു. വെള്ളത്തിലൂടെയുള്ള വൈദ്യുതി പ്രവാഹമാണ് ഇത്രയും ആളുകളുടെ ജീവനെടുത്തത്.
മഴയുടെ സാന്ദ്രത കുറഞ്ഞെങ്കിലും ഇറാഖില്‍ ഇപ്പോഴും വെള്ളം താഴ്ന്നിട്ടിലെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും മാറി താനസിക്കുവാന്‍ വൈദ്യുതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ജനറേറ്ററുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല