1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2022

സ്വന്തം ലേഖകൻ: ഇറാഖ് പാർലമെന്റ് കയ്യേറി ഷിയാ നേതാവിന്റെ അനുയായികൾ. മുഖ്താദ അൽ സദറിന്റെ അനുയായികളാണ് പാർലമെന്റ് കയ്യേറിയത്. മുഹമ്മദ് ഷിയ അൽ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് എതിരെയാണ് പ്രതിഷേധം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് പാർലമെന്റിന് അകത്തും പുറത്തും കടന്ന് കയറിയത്.

ഇറാഖിലെ പല നഗരങ്ങളിൽ നിന്നണ് പ്രതിഷേധക്കാർ എത്തിയത്. അതീവ സുരക്ഷാ മേഖലയിലേക്കാണ് ഇവർ കടന്ന് കയറിയത്. പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി ആവശ്യപ്പെട്ടു. എന്നാൽ ഇത് വകവെക്കാതെ ഇവർ മേശകളിൽ കയറി നൃത്തം വെക്കുകയും പാട്ടുകൾ പാടുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ പാർലമെന്റിൽ എം.പിമാർ ആരും ഉണ്ടായിരുന്നില്ല.

തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് വലഞ്ഞ ഇറാഖിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാണ് . സുരക്ഷ ജീവനക്കാർ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത് എന്ന ആരോപണം ശക്തമാണ്. അൽ സുദാനി പുറത്തുപോവുക എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിൽ എത്തിയത്. സുരക്ഷയുടെ ഭാഗമായി ഗ്രീൻ സോൺ പ്രവേശനകവാടത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സദ്റിന്റെ സഖ്യം 73 സീറ്റ് നേടി 329 അംഗ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി മാറിയിരുന്നു. എന്നാൽ രാഷ്‌ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് ഇവർക്ക് അധികാരമേൽക്കാനായിരുന്നില്ല. വോട്ടെടുപ്പിന് ശേഷം പുതിയ സർക്കാരുണ്ടാക്കാനുള്ള ചർച്ചകൾ നിലക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.