1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചാ വിഷയമാണ് അയര്‍ലണ്ടില്‍ നിന്നുള്ള “മഹാറാണി” ജിന്‍. മഹാറാണി ജിന്നിന്റെ കുപ്പിയിലാവട്ടെ മലയാളത്തില്‍ “വിപ്ലവ സ്പിരിറ്റ്“ എന്നും എഴുതിയിട്ടുണ്ട്.

അയര്‍ലണ്ടിലെ റിബല്‍ സിറ്റി ഡിസ്റ്റിലറിയാണ് മഹാറാണി ജിന്ന് പുറത്തിറക്കിയത്. കോര്‍ക്ക് പ്രദേശത്താണ് ഈ ഡിസ്റ്റിലറി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷമാണ് കോര്‍ക്ക് സ്വദേശി റോബര്‍ട്ട് ബാരറ്റും മലയാളിയായ ഭാര്യ ഭാഗ്യയും ചേര്‍ന്ന് ഡിസ്റ്റിലറി ആരംഭിച്ചത്. കോര്‍ക്ക്, കേരള സംസ്‌കാരങ്ങളുടെ മിശ്രിതമാണ് മഹാറാണി ജിന്നെന്നാണ് ഡിസ്റ്റിലറി പറയുന്നത്.

മലയാളികള്‍ ബബ്ലൂസ് നാരങ്ങ എന്ന് വിളിക്കുന്ന പോമെലോ പഴം, കറുവപ്പട്ട, ജാതിക്ക എന്നിവ ഉപയോഗിച്ചാണ് ഈ പ്രീമിയം ജിന്ന് നിര്‍മ്മിക്കുന്നത്. ഈ പഴങ്ങള്‍ നല്‍കുന്നതാവട്ടെ കേരളത്തിലെ സ്ത്രീകള്‍ കൂട്ടായി കൃഷി ചെയ്യുന്നിടങ്ങളില്‍ നിന്നുമാണ്. കേരളത്തിലെ വിപ്ലവകാരികളായ സ്ത്രീകള്‍ നല്‍കുന്ന ഉത്പ്പന്നങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതിനാലാണ് വിപ്ലവ സ്പിരിറ്റെന്ന് വിളിക്കുന്നതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.