1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2024

സ്വന്തം ലേഖകൻ: ഐറിഷ് റിപ്പബ്ലിക് സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള എക്സൈസ് തീരുവ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ കുറഞ്ഞ വിലയില്‍ പെട്രോളും ഡീസലും വാങ്ങാനായി ആളുകള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെക്ക് പോകുമെന്ന് ഐറിഷ് റോഡ് ഹോളേജ് അസ്സോസിയേഷന്‍ (ഐ ആര്‍ എച്ച് എ ) മുന്നറിയിപ്പ് നല്‍കുന്നു. എക്സൈസ് തീരുവ പുനഃസ്ഥാപിച്ചതോടെ അയര്‍ലന്‍ഡില്‍ പെട്രോള്‍ വില നാല് ശതമാനവും ഡീസല്‍ വില മൂന്ന് ശതമാനവുമാണ് വര്‍ദ്ധിച്ചത്. തിങ്കളാഴ്ച്ച മുതല്‍ പുതിയ വില നിലവില്‍ വന്നു.

കഴിഞ്ഞ ഒക്ടോബറിലെ ഐറിഷ് സര്‍ക്കാരിന്റെ ബജറ്റിലായിരുന്നു എക്സൈസ് തീരുവ പുനഃസ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2022 മുതല്‍ തത്ക്കാലത്തേക്ക് തീരുവ റദ്ദാക്കിയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇന്ധന വില താരതമ്യേന കുറവായതിനാല്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഫ്യൂവല്‍ ടൂറിസം വര്‍ദ്ധിക്കുമെന്ന് ഐ ആര്‍ എച്ച് എ പ്രസിഡണ്ട് ജെര്‍ ഹൈലാന്‍ഡ് പറയുന്നു. ചരക്കു ഗതാഗത മേഖല താരതമ്യേന കുറഞ്ഞ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, വര്‍ദ്ധിച്ച ഇന്ധനവില ഉപഭോക്താക്കളില്‍ നിന്നും ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലന്‍ഡിലെ ചരക്ക് ഗതാഗത മേഖലയില്‍ പ്രതിവാരം 14 മില്യന്‍ ലിറ്റര്‍ ഇന്ധനമാണ് ഉപയോഗിക്കുന്നത്. നിലവില്‍, അതിനു മേല്‍ അഞ്ച് നികുതികളാണ് നല്‍കുന്നതെന്നുംഹൈലാന്‍ഡ് ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ നിന്നു മാത്രം പ്രതിവാരം 7.84 യൂറോ (6.7 മില്യന്‍ പൗണ്ട്) ആണ് സര്‍ക്കാരിലേക്ക് നികുതിയിനത്തില്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനു പുറമെ ഇന്ധനവിലയിലെ വര്‍ദ്ധനവ് ഐറിഷ് വ്യവസായ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും. യൂറോപ്യന്‍ സംരംഭങ്ങളുമായി മത്സരിക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അയര്‍ലന്‍ഡ് സ്ഥിതി ചെയ്യുന്നത് യൂറോപ്പിന്റെ ബാഹ്യമേഖലയിലാണ്. അവിടെ നിന്ന് യൂറോപ്യന്‍ വിപണികളിലേക്കും തിരിച്ചുമുള്ള ചരക്കു ഗതാഗതം ചെലവേറിയ ഏര്‍പ്പാടാകും. ഈ വര്‍ഷം ഇതിനോടകം തന്നെ ടോളുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനു പുറമെയാണ് ഇപ്പോള്‍ ഇന്ധന നിരക്കിലെ വര്‍ദ്ധനവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.