1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2018

സ്വന്തം ലേഖകന്‍: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐറിഷ് വനിതയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍; കേരളത്തിന്റെ കഴിവുകേട് ചര്‍ച്ചയാക്കി അയര്‍ലന്‍ഡിലെ മാധ്യമങ്ങള്‍. മരണമടഞ്ഞ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാറി!ന്റെ നിര്‍ദേശ പ്രകാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ഒപ്പം ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ നല്‍കും. അടുത്ത ദിവസംതന്നെ ലിഗയുടെ സഹോദരി ഇലീസിന് തുക കൈമാറുമെന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇലീസിനെ നേരില്‍ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു.

നിയമ തടസ്സങ്ങള്‍ മാറ്റാന്‍ സര്‍ക്കാറും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്രാചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ബാലകിരണ്‍ അറിയിച്ചു.

വെള്ളിയാഴ്ച തിരുവല്ലത്ത് ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ തല വേര്‍പെട്ടനിലയില്‍ കണ്ടെത്തിയ മൃതദേഹം കോവളത്തുവെച്ച് കാണാതായ ലാത്‌വിയന്‍ യുവതി ലിഗയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അതേസമയം ലിഗയുടെ തിരോധാനത്തിനു മുന്നില്‍ കേരളപൊലീസും സംസ്ഥാന സര്‍ക്കാറും പുലര്‍ത്തിയ നിഷ്‌ക്രിയത്വവും അവഗണനയും അയര്‍ലന്‍ഡിലെ വാര്‍ത്താമാധ്യമങ്ങളും റേഡിയോകളിലും ചര്‍ച്ചയായി കഴിഞ്ഞു.

മാര്‍ച്ച് 14 ന് കോവളത്തുവെച്ച് ലിഗയെ കാണാതായതുമുതല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് മഞ്ചേശ്വരംവെരെ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ലിഗയുടെ ഭര്‍ത്താവും സഹോദരിയും കയറിയിറങ്ങി. എന്നാല്‍, പരിഹാസച്ചിരിയും അവഗണനയും അല്ലാതെ മറ്റൊന്നും അധികാരികളുടെ ഭാഗത്തുനിന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ലിഗയുടെ സഹോദരി ഇലീസ് പറയുന്നു.

പരാതി നല്‍കിയ ഉടന്‍ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും ഫോട്ടോ അയക്കാനോ പരിശോധന നടത്താനോ പൊലീസ് തയാറായിരുന്നെങ്കില്‍ ലിഗയെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നെന്ന് ഇലീസ് പറയുന്നു. ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചതോടെയാണ് പൊലീസ് അന്വേഷണം ചൂടുപിടിച്ചത്. എന്നാല്‍ ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ ലിഗയെ തേടി രാമേശ്വരത്തും ഹൈദരാബാദിലുമൊക്കെ പൊലീസെത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയ പ്രദേശം മാത്രം സ്പര്‍ശിച്ചില്ലെന്നും ഇലീസ് പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.