സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് വിട്ട് ഒളിച്ചോടാന്‍ ശ്രമിച്ചതിന് ഭീകരവാദികള്‍ തലയറുത്തവരില്‍ 4 പേര്‍ ഇന്ത്യക്കാരെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് മൊസൂളില്‍ കൊല്ലപ്പെട്ട 20 ഐ.എസ് ജിഹാദികളില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായ സൂചനകള്‍ ലഭിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചുവരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് വിവിധ പോരാട്ട മുഖങ്ങളില്‍ ഇന്ത്യന്‍ ഭീകരരെ വ്യാപകമായി ഉപയോഗിക്കുന്നു എന്ന വാര്‍ത്തകള്‍ പെരുകുന്ന സാഹചര്യത്തിലാണ് അന്വേഷണം.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് സംഘടനയില്‍ ചേരാന്‍ വരുന്നവരെ പൊതുവെ ബലഹീനരായാണ് ഐ.എസ് കരുതിപ്പോരുന്നത്. ഇതുവരെ ആകെ 23 ഇന്ത്യക്കാര്‍ ഐ.എസില്‍ ചേര്‍ന്നതായാണ് കണക്ക്. ഇതില്‍ ആറുപേര്‍ സിറിയയിലും ഇറാഖിലുമായി പോരാട്ട ഭൂമിയില്‍ കൊല്ലപ്പെട്ടിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇറാഖിലെ മൊസൂളില്‍ ഐ.എസ് ഭീകരര്‍ 20 ഭീകരരെ പരസ്യമായി തലയറുത്ത് കൊലപ്പെടുത്തിയത്. പോരാട്ട ഭൂമിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സംഘത്തെ ഐ.എസ് രാജ്യ ദ്രോഹക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല