1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ പുറത്തുകൊണ്ടു വന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. തുര്‍ക്കിയിലെ ഹെന്റാ മാഗസിനിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നജി ജെര്‍ഫാണ് വെടിയേറ്റു മരിച്ചത്. ഐസിസ് തീവ്രവാദികള്‍ തന്നെയാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമമനം.

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അലൈപ്പോയില്‍ നടത്തിയ ക്രൂരതകള്‍ പുറം ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടുകളിലൂടെയാണ് നജി ജെര്‍ഫ് ശ്രദ്ധേയനാകുന്നത്. ഇതിനു പിന്നാലെ നജിമിന് ഐസിസിന്റെ ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്നാണ് നജി ജെര്‍ഫിനെ അജ്ഞാതര്‍ വെടിവെച്ചു കൊല്ലുന്നത്.

റോഡിലൂടെ നടക്കുമ്പോഴാണ് നജി ജെര്‍ഫിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുന്നത്. തലയ്ക്ക് വെടിയേറ്റ നജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനുനേരെ വെടിയുതിര്‍ക്കുന്നത് ക്യാമറയില്‍ പതിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇതുവഴി അക്രമികളെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഐസിസ് തീവ്രവാദികളെക്കുറിച്ച് ഒട്ടേറെ ഡോക്യുമെന്ററികളും നജി ഷെര്‍ഫ് നിര്‍മ്മിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകനാണ് നജി ഷെര്‍ഫ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.