1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2015

സ്വന്തം ലേഖകന്‍: ഐഎസ്എല്‍, കൊല്‍ക്കത്തയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് പൊരുതിത്തോറ്റു. ഇതിഹാസ താരം പെലെയെയും സാള്‍ട്ട്‌ലേക്ക് സ്റ്റേ!ഡിയത്തില്‍ തടിച്ചുകൂടിയ 61,000ല്‍ അധികം വരുന്ന കാണികളെയും സാക്ഷി നിര്‍ത്തി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ വിജയം. അറാട്ട ഇസൂമി ആറാം മിനിട്ടിലും ജാവി ലാറ അമ്പത്തിമൂന്നാം മിനിട്ടിലുമായിരുന്നു കൊല്‍ക്കത്തയുടെ വിജയ ഗോളുകള്‍ നേടിയത്.

എണ്‍പതാം മിനിട്ടില്‍ ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്‌നലിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍. മല്‍സരത്തിലുടനീളം അധ്വാനിച്ചു കളിക്കുകയും രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്.

അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി കേരളം ശക്തമായി സമ്മര്‍ദം ചെലുത്തിയതോടെ കളി ആവേശകരമായി. ഉറച്ച ഏതാനും ഗോള്‍ അവസരങ്ങള്‍ കേരളം സൃഷ്ടിച്ചെങ്കിലും ഗോളി ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വിലങ്ങുതടിയായി. ക്രിസ് ഡാഗ്‌നലിന്റെ ഗോളെന്നുറച്ച മൂന്നിലേറെ അവസരങ്ങളാണ് അവസാന നിമിഷം ഗോളി തടഞ്ഞത്.

ആറിലേറെ കോര്‍ണറുകള്‍ വഴങ്ങിയാണ് കൊല്‍ക്കത്ത പ്രതിരോധ നിര ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളെ തടത്തുനിര്‍ത്തിയത്. അവസാന നിമിഷം രണ്ടാം മഞ്ഞക്കാര്‍ഡ!് കണ്ട മെഹ്താബ് ഹുസൈന്‍ പുറത്തുപോയതോടെ 10 പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് മല്‍സരം പൂര്‍ത്തിയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.