പാക്കിസ്ഥാന്‍ വംശജരായ മൂന്ന് ബ്രിട്ടീഷ് സഹോദരിമാര്‍ അവരുടെ ഒമ്പത് മക്കളുമായി സിറിയയിലേക്ക് കടന്നതായി മാധ്യമ റിപ്പോര്‍ട്ടുകല്‍. സൗദി അറേബ്യയില്‍ തീര്‍ത്ഥാടനത്തിന് പോയ സംഘത്തില്‍നിന്നാണ് മൂന്നു സഹോദരിമാര്‍ അവരുടെ മക്കളുമായി സിറിയയിലേക്ക് കടന്നത്. ഇവര്‍ സിറിയയിലേക്ക് കടന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം ചേരാനാണ് എന്നാണ് നിഗമനം.
ഖദീജ(30), സുഗ്ര(34), സൊഹ്ര ദാവൂദ്(33) എന്നിവരെയാണ് മൂന്നു മുതല്‍ 15 വയസുവരെ പ്രായമുള്ള മക്കളോടൊപ്പം കാണാതായത്. മൂവരും ജൂണ്‍ 11ന് ബ്രിട്ടണില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ സഹോദരികള്‍ കുട്ടികളുമായി ജൂണ്‍ ഒമ്പതിന് മദീനയില്‍നിന്നും ഇസ്താമ്പുള്ളിലേക്ക് കടന്നതായി പിന്നീട്കണ്ടെത്തി. സിറിയയിലേക്ക് കടക്കുന്നതിനുള്ള എളുപ്പ മാര്‍ഗമാണ് ഇസ്താമ്പൂള്‍. നേരത്തെ ലണ്ടന്‍ സ്‌കൂളില്‍നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നതും ഇസ്താമ്പൂള്‍ വഴിയായിരുന്നു.
ഇപ്പോള്‍ സിറിയയിലേക്ക് കടന്ന മൂന്നു സഹോദരിമാരുടെ സഹോദരന്‍ സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തീവ്രവാദിയാണെന്ന് സൂചനകളുണ്ട്. ഇയാളാണ് ഇവരെ സിറിയയിലേക്ക് ആകര്‍ഷിച്ചതെന്നാണ് അധികൃതര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല