ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ ലൈംഗിക അടിമയായിരുന്നു തങ്ങളുടെ മകള്‍ കൈല മുളളര്‍ എന്ന് മാതാപിതാക്കളുടെ വെളിപ്പെടുത്തില്‍. 26കാരിയായ മുളളര്‍ പലവട്ടം ഇയാളുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുളളതായി എഫ്ബിഐ വൃത്തങ്ങള്‍ തങ്ങളോട് വെളിപ്പെടുത്തിയതായി ഇവര്‍ എബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഫെബ്രുവരി പത്തിനാണ് കൈലയുടെ മരണം ഐസിസ് പ്രഖ്യാപിച്ചത്. അരിസോണയിലെ പ്രസ്‌കോട്ടില്‍ നിന്നുളള സന്നദ്ധ പ്രവര്‍ത്തകയായിരുന്നു ഇവര്‍. സംയുക്ത വ്യോമാക്രമണത്തിനിടെയാണ് കൈല കൊല്ലപ്പെട്ടതെന്നാണ് ഐസിസ് അറിയിച്ചത്.
ബാഗ്ദാദിയുടെ ലൈംഗിക അടിമകളായിരുന്ന മറ്റ് രണ്ട് യെസീദി പെണ്‍കുട്ടികളില്‍ നിന്നാണ് കൈലയെക്കുറിച്ച് വിവരം ലഭിച്ചത്. പതിനാറും പതിനെട്ടും വയസുളള ഇവര്‍ ബാഗ്ദാദിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടശേഷം നല്‍കിയ അഭിമുഖത്തിലാണ് കൈലയെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഐസിസിന്റെ വാതക എണ്ണ ഇടപാടുകളുടെ ചുമതലയുളള അബു സയ്യാഫിന്റെ വസതിയിലാണ് ഇവരെ തടവിലാക്കിയിരുന്നത്. ഇവിടെ നിന്ന് അമേരിക്കന്‍ സേന പിടികൂടിയ ഇയാളുടെ ഭാര്യ ഉം സയ്യാഫും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബാഗ്ദാദി സ്ഥിരമായി ഇവിടെയെത്തിയിരുന്നു. സയ്യാഫുമായി സംസാരിക്കുകയും കൈലയെ ബലാല്‍സംഗം ചെയ്യുകയുമായിരുന്നു ഇയാളുടെ ഉദ്ദേശ്യങ്ങള്‍. ഐസിസ് തട്ടിക്കൊണ്ടുപോയ കൈല സുരക്ഷിതയാണെന്നും ഇവരെ സംഘത്തിലൊരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവെന്നും നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു.
കൈലയുടെ അച്ഛനമ്മമാര്‍ക്ക് ലഭിച്ച ഒരു കത്താണ് ഈ വാര്‍ത്തകള്‍ക്കാധാരം. തട്ടിക്കൊണ്ട് പോയി ഒരു കൊല്ലം കഴിഞ്ഞാണ് ഈ കത്ത് ഇവര്‍ക്ക് കിട്ടിയത്. താന്‍ സുരക്ഷിതയും ആരോഗ്യവതിയുമാണെന്ന് കൈലയുടെ പേരില്‍ ലഭിച്ച കത്തില്‍ പറയുന്നു. തന്നോട് വളരെ ബഹുമാനത്തോടും ദയയോടും ആണ് ഭീകരര്‍ പെരുമാറുന്നതെന്നും കത്തില്‍ കൈല പറയുന്നു. 2013 ആഗസ്റ്റിലാണ് കൈലയെ തട്ടിക്കൊണ്ടുപോയത്. ദക്ഷിണ തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു സംഭവം. ഒരു സുഹൃത്തിനോപ്പം പുറത്ത് പോയി മടങ്ങും വഴിയായിരുന്നു ഇത്. ദുരൂഹമരണത്തിന് മുമ്പ് രണ്ടര വര്‍ഷത്തോളം ഇവര്‍ ഐസിസിന്റെ തടവുകാരിയായി കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല