1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015

സ്വന്തം ലേഖകന്‍: ടെല്‍ അവീലിലെ തെരുവുകളില്‍ ഇസ്രയേലി പോലീസും എതോപ്യന്‍ ജൂതമാരും തമ്മില്‍ തെരുവു യുദ്ധം. എതോപ്യന്‍ വംശജരായ ഇസ്രയേലി ജൂതന്മാരാണ് പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്. കറുത്ത വര്‍ഗക്കാരനെ ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ കഴിഞ്ഞയാഴ്ച പുറത്തു വന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വഴിയൊരുക്കിയത്.

പോലീസുകാര്‍ക്കെതിരെ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സമരക്കാര്‍ ഒരു പോലീസ് കാര്‍ നശിപ്പിക്കുകയും ചെയ്തു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിന്റെ ഹൃദയ ഭാഗത്തായിരുന്നു പ്രകടനവും ഏറ്റുമുട്ടലും.

പ്രകടനക്കാരെ പിരിച്ചു വിടാന്‍ പോലീസ് ടിയര്‍ ഗ്യാസ് ഉപയോഗിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ടിയര്‍ ഗ്യാസ് പ്രയോഗ വാര്‍ത്ത പോലീസ് വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

23 പോലീസുകാരടക്കം ചുരുങ്ങിയത് 40 പേര്‍ക്കെങ്കിലും പരുക്കേറ്റതായാണ് വിവരം. എന്നാല്‍ 46 ഓഫീസര്‍മാര്‍ക്ക് ഗുരുതരമായി പരുക്കു പറ്റിയെന്നാണ് ഔദ്യോഗിക ഭാഷ്യം. കഴിഞ്ഞയാഴ്ച പുറത്തു വന്ന പോലീസുകാരന്‍ എതോപ്യന്‍ വംശജനായ സൈനികനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യമാണ് ആക്രമത്തിന് തിരി കൊളുത്തിയത്.

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളോടാണ് മാധ്യമങ്ങളും പ്രതിപക്ഷവും ഈ സംഭവത്തെ വിശേഷിപ്പിച്ചത്. വിവിധ കക്ഷി നേതാക്കളുമായി കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ തിരക്കിട്ട ശ്രമം നടത്തുന്ന നിയുക്ത പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് സംഭവം തിരിച്ചടിയായിട്ടുണ്ട്.

ഇസ്രയേല്‍ ജനസംഖ്യയില്‍ 135,000 ത്തോളം വരുന്ന എതോപ്യന്‍ വംശജര്‍ രാജ്യം സ്ഥാപിതമായതു മുതല്‍ ദാരിദ്രത്തിലും തൊഴിലില്ലായ്മയിലും വിവേചനത്തിലും വലയുകയാണ്. മാറി മാറി വന്ന് സര്‍ക്കാരുകളാകട്ടെ ആഫ്രിക്കന്‍ കുടിയേറ്റക്കാരോടുള്ള പരുക്കന്‍ നയങ്ങള്‍കൊണ്ട് കുപ്രസിദ്ധരുമായിരുന്നു. 2013 എതോപ്യന്‍ ജൂത സ്ത്രീകളുടെ മേല്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാത ജനന നിയന്ത്രണ മരുന്നുകള്‍ പ്രയോഗിച്ചതായി ഇസ്രയേല്‍ സമ്മതിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.