1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2020

സ്വന്തം ലേഖകൻ: ഇസ്രയേൽ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാൻ സൗദിക്കുപിന്നാലെ ബഹ്റൈനും സമ്മതംമൂളി. യു.എ.ഇ.യിൽ വന്നുപോകുന്ന എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാമെന്നാണ് ബഹ്‌റൈൻ ഭരണകൂടം ഇസ്രയേലിന്റെ പേരെടുത്തു പറയാതെ പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദി ചെയ്തതുപോലെ ഇസ്രയേലിന്റെ പേരെടുത്തു പറയാതെയാണ് ബഹ്റൈൻ ന്യൂസ് ഏജൻസിയും പ്രഖ്യാപനം പുറത്തു വിട്ടത് എന്നതും ശ്രദ്ധേയം.

യു.എ.ഇ. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അഭ്യർഥന പരിഗണിച്ചാണ് നടപടിയെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിൽനിന്ന് യു.എ.ഇ.യിലേക്കുള്ള ആദ്യ യാത്രാവിമാനത്തിനായി, ദിവസങ്ങൾക്കുമുമ്പാണ് സൗദി വ്യോമപരിധി തുറന്നു കൊടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.