1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2021

സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ പതിനൊന്നാം പ്രസിഡന്റായി യിസാക് ഹെർസോഗിനെ പാർലമെന്റ് തിരഞ്ഞെടുത്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്. അടുത്ത മാസം 9ന് ചുമതലയേൽക്കും. 1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു.

മന്ത്രിസഭ രുപീകരിക്കാൻ ​പ്രസിഡന്‍റ് നൽകിയ സമയപരിധി ഇന്ന്​ അവസാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ നിർണായക നീക്കം വിജയം കണ്ടത്. സഖ്യസർക്കാർ രൂപീകരണത്തെ കുറിച്ച് പ്രസിഡന്‍റ് റുവെൻ റിവ് ലിനെ ഔദ്യോഗികമായി അറിയിച്ചതായി ലാപിഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ സർക്കാർ ഇസ്രായേലിലെ എല്ലാ പൗരന്മാർക്കും വോട്ട് ചെയ്തവർക്കും അല്ലാത്തവർക്കുമായി പ്രവർത്തിക്കും. ഇസ്രായേൽ സമൂഹത്തെ ഒന്നിപ്പിക്കാൻ അത് എല്ലാം ചെയ്യുമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.

ഇസ്രായേലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തെ 21 ശതമാനം പലസ്തീൻ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാർട്ടി സഖ്യ സർക്കാറിന്‍റെ ഭാഗമാകുന്നത്. നെതന്യാഹുവി​ന്‍റെ സഖ്യകക്ഷി സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്ന നാഫ്​റ്റലി ബെനറ്റി പുതിയ ധാരണപ്രകാരം ആദ്യ രണ്ടു വർഷം പ്രധാനമന്ത്രിയാകും. തുടർന്ന് ലാപിഡിന് അധികാരം​ കൈമാറും.

രണ്ടു വർഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെയാണ് ഇസ്രായേൽ ജനത അഭിമുഖീകരിച്ചത്. 2019 ഏപ്രിൽ, സെപ്റ്റംബർ, 2020 മാർച്ച് മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന്​ പ്രധാനമന്ത്രി നെതന്യാഹു ത​​​​ന്‍റെ രാഷ്​ട്രീയ എതിരാളിയും ഇസ്രായേൽ റെസിലിയൻസ് പാർട്ടി നേതാവുമായ ബെന്നി ഗാന്‍റസുമായി ചേർന്ന്​ സഖ്യസർക്കാറിന്​ രൂപം നൽകിയിരുന്നു.

എന്നാൽ, അഭിപ്രായ ഭിന്നതയിൽ ബജറ്റ് പാസാക്കാൻ സാധിക്കാത്തതിനെ തുടർന്ന് നെതന്യാഹുവിന്‍റെ സഖ്യ സർക്കാർ നിലംപതിച്ചു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് ബെന്നി ഗാന്‍റ്​സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2021 ബജറ്റ് ഇപ്പോൾ വേണ്ടെന്ന നിലപാട് നെതന്യാഹു സ്വീകരിച്ചതോടെയാണ് സർക്കാറിന്‍റെ തകർച്ചക്ക് വഴിവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.