1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2020

സ്വന്തം ലേഖകൻ: കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെ​െട്ടന്നും ഭരണം അഴിമതിയിൽ മുങ്ങിയെന്നും ആരോപിച്ച്​ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്​തം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

അഴിമതി കേസുകളിൽ വിചാരണ​ നേരിടുന്ന നെതന്യാഹുവി​​െൻറ ജനപ്രീതി അടുത്ത കാലത്ത്​ വ്യാപകമായി ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന്​ പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്​തെന്ന ആരോപണത്തെതുടർന്നാണ്​ അ​ന്വേഷണം നടക്കുന്നത്​. ഇതിനോപ്പമാണ്​ ഇസ്രയേലിൽ കൊറോണ രോഗികളുടെ വർധനവുണ്ടായത്​.

കൊറോണക്കാലത്ത്​ ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത്​ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.

“മുപ്പത്​ വർഷമായി സാമൂഹ്യസുരക്ഷക്കും മറ്റുമായി നികുതി അടച്ചിട്ട്​ ഇപ്പോൾ സർക്കാറിന്​ മുന്നിൽ ഔദാര്യങ്ങൾക്കായി കൈനീട്ടി നിൽക്കുന്നത് എത്രമാത്രം അപമാനകരമാണ്​. ഞാനിവിടെ വന്നിരിക്കുന്നത്​ ഈ പൈശാചിക ഭരണം ​ അവസാനിക്കുന്നതുവരെ പ്രതിഷേധിക്കാനാണ്,” 54 കാരനായ ഡോറൻ പറയുന്നു.

മൂന്നു മാസമായി താൻ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർക്ക്​ സൗജന്യമായി ബുഫേ ഭക്ഷണം ഒരുക്കി ഹോട്ടൽ ഉടമകളും ​െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ‘ക്രൈം മിനിസ്​റ്റർ’, ‘നോ വേ’,‘ഞങ്ങൾക്ക്​ മടുത്തു’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ്​ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.

അതിനിടെ നെതന്യാഹു വിരുദ്ധ പ്രകടനത്തിൽ നഗ്​നത പ്രദർശനവുമായി പ്രതിഷേധക്കാരി. ചൊവ്വാഴ്ച രാത്രി ഇസ്രായേൽ പാർലമ​െൻറായ നെസെറ്റിന്​​ സമീപം നടന്ന പ്രതിഷേധ സംഗമത്തിലാണ്​ നാടകീയ രംഗങ്ങൾ അരങ്ങേറിയത്​. കഴിഞ്ഞ ദിവസം നെസെറ്റിനടുത്തുള്ള ട്രാഫിക് ഐലൻഡിൽ ഇസ്രായേലി​​ന്റെ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളിൽ കയറിയ സ്​ത്രീ മേൽവസ്​ത്രം അഴിച്ചുമാറ്റുകയും ചുവന്ന പതാക വീശി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സാമൂഹിക ശാസ്​ത്രവിദ്യാർഥിനിയാണ്​ ഇവരെന്ന്​ ഇസ്രായേൽ പത്രമായ ഹാരെറ്റ്​സ്​ ​റിപ്പോർട്ട്​ ചെയ്​തു​. കുറഞ്ഞ വേതനവും ജോലിഭാരവും ചൂണ്ടിക്കാട്ടി രാജ്യത്തെ സാമൂഹിക പ്രവർത്തകർ കഴിഞ്ഞദിവസം പണിമുടക്ക്​ നടത്തിയിരുന്നു. ഈ പണിമുടക്കുമായി നഗ്​നപ്രതിഷേധത്തിന്​ ബന്ധമുണ്ടോയെന്നും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.