1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2020

സ്വന്തം ലേഖകൻ: യുഎസ്–ഇസ്രയേലി പ്രതിനിധി സംഘവുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ മരുമകനും സീനിയർ ഉപദേഷ്ടാവുമായ ജറീദ് കഷ്നർ നയിക്കുന്ന പ്രതിനിധി സംഘത്തിൽ ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗൺസിൽ തലവനുമായ മീർ ബെന്‍ ഷാബതുമുണ്ട്.

നിക്ഷേപം, ധനകാര്യം, ആരോഗ്യം, വ്യോമവിഭാഗം, വിദേശനയം, വിനോദ സഞ്ചാരം, സാംസ്കാരികം തുടങ്ങിയ മേഖലകളെ പ്രതിനിധീകരിക്കുന്നവരാണ് മറ്റു സംഘാംഗങ്ങൾ. ഇവർ ഇൗ മേഖലകളിലെ പരസ്പര സഹകരണം സംബന്ധിച്ച് യുഎഇ സർക്കാർ പ്രതിനിധികളുമായി ചർച്ചകൾ നടത്തും.

വിമാനത്തിന്റെ കോക് പിറ്റിന്റെ ഭാഗത്ത് സമാധാനം എന്ന് അറബിക്, ഇംഗ്ലീഷ്, ഹീബ്രു ഭാഷകളിൽ ആലേഖനം ചെയ്തിരുന്നു. സംഘം നാളെ ഉച്ചയ്ക്ക് ശേഷം ടെൽ അവീവിലേയ്ക്ക് മടങ്ങും.

അടുത്തിടെ യുഎഇയും ഇസ്രായേലും തമ്മിൽ ധാരണയിലെത്തുകയും ഇസ്രായേലി ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഉപേക്ഷിച്ചതായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.