
സ്വന്തം ലേഖകൻ: സൌദി സ്വകാര്യ മേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം 60 ശതമാനവും വൻകിട സംരംഭങ്ങളിലായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ രംഗത്തെ ആശയവിനിമയ, വിവരസാേങ്കതിക വിദ്യ തൊഴിലുകൾ സ്വദേശിവത്കരിക്കുന്ന തീരുമാനം തിങ്കളാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്.
കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ്, ആപ്ലിക്കേഷൻ െഡവലപ്മെൻറ് േപ്രാഗ്രാമിങ്, അനാലിസിസ്, ടെക്നിക്കൽ സപ്പോർട്ട്, ടെലികമ്യൂണിക്കേഷൻ ടെക്നിക്കൽ വർക്സ് എന്നീ ജോലികളിൽ അഞ്ചോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് തീരുമാനം നടപ്പാക്കുന്നത്.
സ്വദേശി പൗരന്മാർക്ക് ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിൽ 8000 തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.അതേസമയം ടെലികമ്യൂണിക്കേഷൻ, െഎ.ടി മേഖലകളിൽ നിരവധി വിദേശികളാണ് ജോലി ചെയ്തുവരുന്നത്. തീരുമാനം നടപ്പാക്കുന്നതോടെ അവർക്ക് ജോലി നഷ്ടമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല