1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2017

സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തിനിടെ ഇറ്റാലിയന്‍ സേന രക്ഷിച്ചത് മെഡിറ്ററേനിയനില്‍ കുടുങ്ങിയ 6000 ത്തിലേറെ അനധികൃത കുടിയേറ്റക്കാരെ. യൂറോപിലേക്കുള്ള യാത്രാമധ്യേ മെഡിറ്ററേനിയനില്‍ കുടുങ്ങിയ 6,000 ത്തിലേറെ അഭയാര്‍ഥികളെ രക്ഷിതായി ഇറ്റാലിയന്‍ തീരരക്ഷാ സേന സ്ഥിരീകരിച്ചു.

ഇറ്റാലിയന്‍ നാവികസേന, യൂറോപ്യന്‍ യൂനിയന്‍ അതിര്‍ത്തി ഏജന്‍സിയായ ഫ്രോന്റെക്‌സ്, മറ്റു എന്‍.ജി.ഒകള്‍ എന്നിവയുമായി ചേര്‍ന്ന് രണ്ടു ദിവസമെടുത്താണ് ഇത്രയും പേരെ കരക്കെത്തിച്ചതെന്ന് ഇറ്റാലിയന്‍ തീരരക്ഷാ സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഭയാര്‍ഥികള്‍ ഏതു രാജ്യക്കാരാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, 170 അഭയാര്‍ഥികളെ ട്രിപ്പോളിക്കടുത്തുവച്ച് മെഡിറ്ററേനിയനില്‍ നിന്ന് രക്ഷിച്ചതായി ലിബിയന്‍ തീരരക്ഷാ സേന അവകാശപ്പെട്ടിട്ടുണ്ട്. മതിയായ സജ്ജീകരണങ്ങളില്ലാത്തതു കാരണം കടലില്‍ കുടുങ്ങിയ ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായില്ലെന്ന് സേന പറഞ്ഞു.

ഈവര്‍ഷം 37,000 ത്തോളം അഭയാര്‍ഥികള്‍ ലിബിയ വഴി രാജ്യത്ത് എത്തിയതായി ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രണ്ടു മാസത്തിനിടെ 487 അഭയാര്‍ഥികള്‍ മെഡിറ്ററേനിയനില്‍
മരിച്ചതായി കഴിഞ്ഞ മാര്‍ച്ചില്‍ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.