
സ്വന്തം ലേഖകൻ: ഇറ്റലിയിലേക്കുള്ള യാത്രക്കാർക്ക് മേയ് 24 മുതൽ ഡിജിറ്റൽ പാസഞ്ചർ ഫോം നിർബന്ധം. EUdPLF എന്ന ആപ്ളിക്കേഷന്‍ (യൂറോപ്യന്‍ ഡിജിറ്റല്‍ പാസഞ്ചര്‍ ലോക്കേറ്റര്‍ ഫോം) വഴി ഒരു പാസഞ്ചര്‍ ഫോം പൂര്‍ത്തിയാക്കി നല്‍കിയാല്‍ മാത്രമേ പ്രവേശനമുള്ളു. മേയ് 24 മുതലാണ് ഈ നിയമത്തിന് പ്രാബല്യം. എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയും ഇറ്റലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ പിഎല്‍എഫ് നിർബന്ധമാണ്.
എന്നാല്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. പ്രവേശനവുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ക്കായി coordinamento.usmafsasn@sanita.it എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുകയും വേണം. ഒരു കുടുംബം ഒരുമിച്ച് യാത്ര ചെയ്യുകയാണെങ്കില്‍, കുടുംബത്തിലെ ഒരു അംഗം മാത്രമേ പിഎല്‍എഫ് പൂര്‍ത്തിയാക്കേണ്ടതുള്ളൂ.
ബാക്കി കുടുംബാംഗങ്ങളുടെ വിശദാംശങ്ങള്‍ ഈ പിഎല്‍എഫില്‍ ഉള്‍പ്പെടുത്തണം. ഒരുമിച്ച് യാത്ര ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കും ഇത് ബാധകമാണ്. ഗ്രൂപ്പില്‍ നിന്നുള്ള ഒരാള്‍ മാത്രമേ പിഎല്‍എഫ് പൂര്‍ത്തിയാക്കാവൂ, കൂടാതെ ബാക്കി ഗ്രൂപ്പ് അംഗങ്ങളുടെ വിശദാംശങ്ങളും ഈ പിഎല്‍എഫില്‍ ഉള്‍പ്പെടുത്തണം.
രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഒരേ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ഒരേ സ്ഥലത്ത് തന്നെ തുടരുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്കും ആളുകളുടെ ഗ്രൂപ്പുകള്‍ക്കും മാത്രമേ ഇത് ബാധകമാകൂ. കൂടുതൽ വിവരങ്ങൾക്ക് https://app.euplf.eu എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇറ്റലിയിലെ കോവിഡ്19 പകർച്ചവ്യാധി നിരക്ക് കുറയുന്നതായാണ് കണക്കുകൾ. രാജ്യത്തെ എല്ലാ പ്രവിശ്യകളും അപകട സാധ്യത കുറഞ്ഞ യെല്ലോ സോണിലേക്ക് മാറി. ഇറ്റലിയിലെ എല്ലാ പ്രദേശങ്ങളും സ്വയംഭരണ പ്രവിശ്യകളും നിലവിൽ കുറഞ്ഞ അപകടസാധ്യതയിലാണെന്ന് കണക്കാക്കാമെന്ന് ആരോഗ്യമന്ത്രി റോബെർത്തോ സ്പെൻസ പറഞ്ഞു. രോഗവ്യാപനം കുറയുന്നതനുസരിച്ച് ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിക്കും. രാത്രികാല കർഫ്യൂ പൂർണമായി ഒഴിവാക്കുന്നതും പരിഗണിക്കും.
പുതിയതായുള്ള രോഗവ്യാപനം ലക്ഷം പേരിൽ 66 കേസുകൾ എന്ന നിലയിൽ കുറഞ്ഞിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം മേയ് 11ന് 2056 ആയിരുന്നത് നിലവിൽ 1689 ആയി കുറഞ്ഞു. രാജ്യം ഇതുവരെ സ്വീകരിച്ച നടപടികളുടെ ഫലവും, ബഹുഭൂരിപക്ഷം ആളുകളുടെ ക്രിയാത്മകമായ പെരുമാറ്റവും കാര്യക്ഷമമായ വാക്സിനേഷൻ പ്രചാരണവും രോഗവ്യാപനം കുറയുന്നതിന് കാരണമായതായാണ് വിലയിരുത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല