സ്വന്തം ലേഖകന്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്നതിനിടെ ഇറ്റലി ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക്. 630 അംഗ ജനപ്രതിനിധി സഭയിലേക്കും 315 അംഗ സെനറ്റിലേക്കുമാണു വോട്ടെടുപ്പ്. 61 ശതമാനം സീറ്റില്‍ ആനുപാതിക പ്രാതിനിധ്യപ്രകാരം പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് ജേതാക്കളെ പ്രഖ്യാപിക്കും. 37 ശതമാനത്തില്‍ സ്ഥാനാര്‍ഥികളില്‍ മുന്നില്‍ വരുന്നയാള്‍ ജയിക്കും. രണ്ടു ശതമാനം സീറ്റ് പ്രവാസി ഇറ്റലിക്കാര്‍ക്ക് മാറ്റിവെച്ചിട്ടുമുണ്ട്.
മൂന്നു മുന്നണികളാണ് മത്സരരംഗത്ത്. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി നയിക്കുന്ന വലതുപക്ഷമധ്യവര്‍ത്തി സഖ്യത്തില്‍ ബെര്‍ലുസ്‌കോണിയുടെ ഫോര്‍സാ ഇറ്റാലിയയ്‌ക്കൊപ്പം മത്തെയോസല്‍ വീനിയുടെ തീവ്ര വലതുപക്ഷ നോര്‍ത്തേണ്‍ ലീഗുമുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തയാനിയാണു പ്രധാനമന്ത്രി സ്ഥാനാര്‍ഥി. സര്‍വേകളില്‍ 37 ശതമാനം പിന്തുണയുമായി ഒന്നാം സ്ഥാനത്താണ് ഈ മുന്നണി.
ഇടത്മധ്യവര്‍ത്തി കൂട്ടുകെട്ടാണ് പ്രബലരായ അടുത്ത മുന്നണി. പ്രധാനമന്ത്രി മാത്തെയോ റെന്‍സിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന ഈ മുന്നണിക്ക് സര്‍വേകളില്‍ 28 ശതമാനം പിന്തുണയുണ്ട്. ലൂയിജി ഡി മായോ നയിക്കുന്ന ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റാണ് പ്രചാരണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മൂന്നാം മുന്നണി. സര്‍വേകളില്‍ 28 ശതമാനം പിന്തുണയുള്ള ഈ മുന്നണി നിര്‍ണായക സാന്നിധ്യമാകുമെന്നാണ് വിലയിരുത്തല്‍.
അനധികൃത കുടിയേറ്റക്കാരായ ആറുലക്ഷം പേരെ പുറത്താക്കും, പുതിയ കുടിയേറ്റം തടയും, യൂറോയ്ക്കു സമാന്തരമായി ആഭ്യന്തര കറന്‍സി ഇറക്കും എന്നിങ്ങനെയാണ് തീവ്ര വലതുപക്ഷത്തിന്റെ വാഗ്ദാനങ്ങള്‍. മിനിമം വേതനം കൂട്ടുക, സ്ത്രീകള്‍ക്കു തുല്യവേതനം ഉറപ്പാക്ക;, കുടിയേറ്റക്കാരെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കു സഹായം നിഷേധിക്കുല്‍ എന്നിവയാണ് ഇടത്മധ്യവര്‍ത്തി മുന്നണി മുന്നോട്ട് വക്കുന്നത്.
ട്രംപിന്റെ മാതൃകയില്‍ ഇറ്റലി ഒന്നാമത് നയവുമായാണ് ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് പ്രചാരണത്തിന് ഇറങ്ങിയത്. അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയയ്ക്കുമെന്നും മിനിമം വേതനം 780 യൂറോ ആക്കി ഉയര്‍ത്തുമെന്നും കമ്മി നിബന്ധന പൊളിച്ചെഴുതുമെന്നും മുന്നണി നേതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല