1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2021

സ്വന്തം ലേഖകൻ: പ്രതി​േരാധ വാക്​സിൻ കുത്തിവെയ്​പ്പെടുക്ക​ാതെ വാക്​സിൻ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമ കൈയുമായെത്തി ഇറ്റാലിയൻ പൗരൻ. കൃത്രിമ കൈയാണെന്ന്​ തിരിച്ചറിഞ്ഞ ​ആരോഗ്യപ്രവ​ർത്തകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.50കാരനാണ്​ വാക്​സിൻ സ്വീകരിക്കാതെ സർട്ടിഫിക്കറ്റ്​ ലഭിക്കാൻ കൃത്രിമകൈ ഘടിപ്പിച്ച്​ എത്തിയത്​. യഥാർഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും മനസിലാക്കിയതോടെ ആരോഗ്യപ്രവർത്തകർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു​.

മഹാമാരിയോട്​ പോരാടിക്കൊണ്ടിക്കു​േമ്പാൾ ഇത്തരം നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇറ്റലിയിൽ വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിന്​ പിന്നാലെയാണ്​ സംഭവം.

കഴിഞ്ഞ ആഗസ്റ്റ്​ മുതൽ റസ്റ്ററന്‍റുകളിലും ഇൻഡോർ പരിപാടികളിലും മ്യൂസിയങ്ങളിലും സിനിമാശാലകളിലും പ്രവേശിക്കണമെങ്കിലും കായിക മത്സരങ്ങളിൽ പ​െങ്കടുക്കാനും വാക്​സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്ക​റ്റോ സമീപകാലത്ത്​ കോവിഡ്​ വന്നുപോയതിന്‍റെ സർട്ടിക്കറ്റോ വേണമെന്ന നിബന്ധന വെച്ചിരുന്നു. എന്നാൽ, ഡിസംബർ ആറുമുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. വാക്​സിൻ സ്വീകരിച്ചവർക്ക്​ മാത്രമായിരിക്കും ഇവിടങ്ങളിൽ പ്ര​േവശനം.

ഒമി​േക്രാൺ ഉൾപ്പെടെ പുതിയ വകഭേദങ്ങളുടെ ഭീതിയെ തുടർന്നാണ്​ കർശന നിയന്ത്രണം. എന്നാൽ, ഇതിനെതിരെ ഇറ്റലിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ലോകത്ത്​ ഏറ്റവും ആദ്യം കോവിഡ്​ പടർന്നുപിടിച്ച യൂറോപ്യൻ രാജ്യമാണ്​ ഇറ്റലി. എന്നാൽ, ഇപ്പോൾ അയൽരാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണ്​ രാജ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.