1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2018

സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിച്ച കുട്ടികള്‍ക്ക് ധനസഹായവുമായി ട്രംപിന്റെ മകള്‍ ഇവാന്‍ക. ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി താമസിപ്പിച്ചിരിക്കുന്ന കുട്ടികള്‍ക്ക് ട്രംപിന്റെ മകള്‍ ഇവാങ്ക 50000 ഡോളറാണ് സംഭാവനയായി നല്‍കിയത്.

പ്ലാനോയിലെ പ്രിസ്റ്റന്‍ വിഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ലീഡ് പാസ്റ്റര്‍ ജാക്ക് ഗ്രഹാമിനെ ഏല്‍പ്പിച്ചത്. ഒപ്പം ടെക്‌സസ് ബോര്‍ഡറില്‍ തടങ്കലില്‍ കഴിയുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നതിന് ധീരമായി മുന്നോട്ട് വന്ന പ്ലാനോ ചര്‍ച്ചിന്റെ നടപടിയെയും ട്രംപിന്റെ ഉപദേശക കൂടിയായ ഇവാങ്ക ട്രംപ് അഭിനന്ദിച്ചു.

ഇവാങ്കയുടെ സഹായ ധനം ലഭിച്ചതായി പാസ്റ്റര്‍ ഗ്രഹാമം സ്ഥിരീകരിച്ചു.മാതാപിതാക്കളില്‍ നിന്നും അകന്ന് കഴിയുന്ന കുട്ടികളോട് അനുകമ്പയുണ്ടെന്നും ഇവാങ്കയും, പ്രഥമ വനിത മെലാനിയയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറച്ച് ദിവസം മുന്‍പ് മെലാനിയ കുട്ടികളെ സന്ദര്‍ശിക്കാന്‍ സംരക്ഷണ കേന്ദ്രത്തില്‍ എത്തിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

ട്രംപിന്റെ സീറോ ടോളറന്‍സ് പദ്ധതിയുടെ ഭാഗമായി 2000 ത്തിലധികം കുട്ടികളെയാണ് മാതാപിതാക്കളില്‍ നിന്നും അകറ്റി രാജ്യത്തിന്റെ വിവിധ ഡിറ്റന്‍ഷന്‍ സെന്ററുകളിലും, ഫെഡറല്‍ ജയിലിലുമായി പാര്‍പ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ലോക വ്യാപകമായി വിമര്‍ശനങ്ങളും ഉയരുന്നതിനിടെയാണ് ഇവാന്‍കയുടെ നീക്കം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.