1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2018

സ്വന്തം ലേഖകന്‍: വിവാദം കൊണ്ട് പൊറുതിമുട്ടി; സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഇവാന്‍ക ട്രംപ്. ഫാഷന്‍ വസ്ത്രങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വ്യാപാരം നിര്‍ത്തുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക അറിയിച്ചു.

11 വര്‍ഷം മുന്‍പു തുടങ്ങിയ ബ്രാന്‍ഡായ ‘ഫാഷന്‍ ലൈന്‍’ ആണ് ഇവാന്‍ക ട്രംപ് (36) നി!ര്‍ത്തുന്നത്. സ്ഥാപനത്തിലെ 18 ജീവനക്കാരെ പിരിച്ചുവിടും. വൈറ്റ് ഹൗസിലെ ഉപദേഷ്ടാവ് പദവിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് ബിസിനസ് നിര്‍ത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ട്രംപ് വിരുദ്ധരുടെ തുടര്‍ച്ചയായുണ്ടാകുന്ന സമൂഹ മാധ്യമ ആക്രമണങ്ങളെത്തുടര്‍ന്നാണ് തീരുമാനമെന്നും സൂചനയുണ്ട്..

ഉപദേഷ്ടാവ് എന്ന നിലയില്‍ ജോലിക്കാരായ സ്ത്രീകളുടെ ക്ഷേമകാര്യങ്ങളാണ് ഇവാന്‍ക കൈകാര്യം ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ആദ്യചുവടായും ഇതിനെ കണക്കാക്കുന്നു. ട്രംപ് വിരുദ്ധരുടെ സൈബര്‍ ആക്രമണങ്ങളുടെ പ്രധാന ഇരയായിരുന്നു ഇവാന്‍കയുടെ ബിസിനസ്. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് ഫാഷന്‍ ലൈനിന്റെ ഓണ്‍ലൈന്‍ വില്‍പന കഴിഞ്ഞ വര്‍ഷം പകുതിയായി കുറഞ്ഞിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.