1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2023

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രശസ്ത ടവറുകളിലൊന്നായ ലുസെയ്ൽ സിറ്റിയിലെ കത്താറ ടവറുകൾക്കിടയിലെ സ്ലാക്ക്‌ലൈനിലൂടെ റെഡ്ബുൾ താരമായ ജാൻ റൂസ് നടന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ എൽഇഡി സ്ലാക്‌ലൈൻ പൂർത്തിയാക്കിയ താരമെന്ന ലോക റെക്കോർഡ് ആണ് അദ്ദേഹം ഇതിലൂടെ നേടിയിരിക്കുന്നത്.

ഭൂമിയിൽ നിന്ന് 185 മീറ്റർ ഉയരത്തിൽ ഇരട്ട ടവറുകളുടെ രണ്ട് അറ്റങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച രണ്ടര സെന്റിമീറ്റർ മാത്രം കനമുള്ള കയറിലൂടെ ആണ് അദ്ദേഹം നടന്നത്. 150 മീറ്റർ ദൂരം അനായാസം നടന്നാണ് ജാൻ റൂസ് ലോക റെക്കോർഡ് തീർത്തത്. ഇയാൾ നടന്ന കയറിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. നടത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി.

കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിപിടിച്ച് കാലുകൾ തമ്മിൽ കോർത്ത് കയറിൽ തലകീഴായി ആണ് അദ്ദേഹം നടത്തം പൂർത്തിയാക്കിയത്. കത്താറ ഹോസ്പിറ്റാലിറ്റിയുടേതാണ് ഇരട്ട ടവർ. ഖത്തർ ടൂറിസത്തിന്റെ ആഗോള ഇവന്റുകളുടെ കലണ്ടർ പ്രമോഷന്റെ ഭാഗമായാണ് സ്ലാക്ക് ലൈൻ നടത്തം പൂർത്തിയാക്കിയത്. 31 കാരൻ ആണ് ജാൻ റൂസ് . അദ്ദേഹം 3 തവണ സ്ലാക്ക് ലൈൻ ലോക ചാംപ്യൻ നേടിയ വ്യക്തിയാണ്.

2021 ൽ ബോസ്‌നിയയിൽ 100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക് പ്രകടനങ്ങൾ അദ്ദേഹം കാഴ്ചവച്ചിരുന്നു. 2022 ൽ അദ്ദേഹം മറ്റൊരു പ്രകടനം നടത്തിയിരുന്നു. കസാക്കിസ്ഥാനിലെ 2 പർവതങ്ങൾക്കിടയിൽ 500 മീറ്റർ നീളത്തിലാണ് സ്ലാക്ക്‌ലൈൻ നടത്തം അദ്ദേഹം പൂർത്തിയാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.