1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2020

സ്വന്തം ലേഖകൻ: സൌദി പൗരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ബിന്‍ അഹമ്മദ് ബിന്‍ ഹംസ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ അന്തിമ വിധി പുറപ്പെടുവിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മറ്റ് മൂന്നു പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടു പേര്‍ക്ക് ഏഴു വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്.

ശിക്ഷിക്കപ്പെട്ട 8 പേര്‍ക്കെതിരെ റിയാദ് ക്രിമിനല്‍ കോടതി ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 210 അനുസരിച്ചാണ് അന്തിമ വിധി പുറപ്പെടുവിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ജമാല്‍ ഖഷോഗിയുടെ ബന്ധുക്കള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ വകവെച്ചുകൊടുത്തതിന് ശേഷം, കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് മൊത്തമായി 124 വര്‍ഷം തടവ്ശിക്ഷ വിധിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള ആദ്യ അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവു ശിക്ഷ നല്‍കും. മറ്റു മൂന്നു പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷം തടവും, രണ്ടു പേര്‍ക്ക് ഏഴു വര്‍ഷം വീതം തടവും എന്നിങ്ങനെയാണ് മൊത്തം പ്രതികളുടെ തടവു കാലം 124 വര്‍ഷമായി കോടതി വിധിച്ചത്. വിധി ക്രിമിനല്‍ നിയമത്തിലെ 212 ആം ആര്‍ട്ടിക്കിള്‍ പ്രകാരം അന്തിമവും നടപ്പാക്കാവുന്നതുമാണെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൌദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.