1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2021

സ്വന്തം ലേഖകൻ: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ കൊലപാതകത്തിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവെച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

പ്രസിഡന്റ് ജോ ബൈഡനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയതും ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടു വരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.

റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നും സൗദി അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും നിഷേധിച്ചു.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തു വിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ റിപ്പോർട്ട് പു റത്തു വിടുന്നതിന് മുമ്പായി സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​നും ത​മ്മി​ൽ ഫോൺ സം​ഭാ​ഷ​ണം ന​ട​ത്തി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റാ​യി സ്ഥാ​ന​മേ​റ്റ ബൈ​ഡ​നെ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു. യ​മ​ൻ യു​ദ്ധ​ത്തി​െൻറ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത്യ​ത്തെ​ക്കു​റി​ച്ച്​ ബൈ​ഡ​നും സ​ൽ​മാ​ൻ രാ​ജാ​വും ച​ർ​ച്ച ചെ​യ്തെ​ന്ന്​ വൈ​റ്റ്​​ഹൗ​സി​നെ ഉ​ദ്ധ​രി​ച്ച്​ ‘അ​ൽ​ അ​റ​ബി​യ’​ചാ​ന​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം അ​നു​സ്​​മ​രി​ച്ച രാ​ജാ​വ്​ ഉ​ഭ​യ​ക​ക്ഷി താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും മേ​ഖ​ല​യി​ലും ലോ​ക​ത്തും സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​നും​ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞു. ഇ​രു​വ​രും മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ളും സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്​​തു.

മേ​ഖ​ല​യി​ലെ ഇ​റാ​െൻറ പെ​രു​മാ​റ്റം, മേ​ഖ​ല​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ​ക്ക്​ ഇ​റാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്​​തു. സൗ​ദി​ക്കെ​തി​രെ​യു​ള്ള ഭീ​ഷ​ണി​ക​ൾ പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​െൻറ പ്ര​തി​ബ​ദ്ധ​ത​ക്കും ഇ​റാ​നെ ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​വ​ശം ​വെ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ബൈ​ഡ​െൻറ ഉ​റ​പ്പി​നും രാ​ജാ​വ്​ ന​ന്ദി ​പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.