
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന്‍റെ കേന്ദ്രഭരണപ്രദേശ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേക്ക്. ഒക്ടോബർ 31-ന് ജമ്മുവിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കും. പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറും, ജമ്മു കശ്മീരും ലഡാക്കും.
പ്രഖ്യാപനം യാഥാർത്ഥ്യമാകുമ്പോൾ ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്‍റ് ഗവർണറും ലഡാക്കിന് പുതിയ അഡ്മിനിസ്ട്രേറ്ററും വരും. നിലവിലെ ഗവർണർ സത്യപാൽ മാലിക് തന്നെ ജമ്മു കശ്മീരിന്‍റെ ലഫ്. ഗവർണറാകും. ജമ്മു കശ്മീർ നിയമസഭ ഉള്ള കേന്ദ്രഭരണപ്രദേശമായി മാറുമ്പോൾ ലഡാക്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലാകും.
അതേസമയം, കഴിഞ്ഞ ദിവസം കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ അൽഖ്വയ്ദയുടെ കശ്മീർ തലവൻ അമീദ് ലാഹരി ഉൾപ്പെടെ മൂന്നു പേരെ വധിച്ചതായി സുരക്ഷ സേന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല