1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2018

സ്വന്തം ലേഖകന്‍: ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍. എസംബെ ഹനാകിത കൊജിമ എന്നറിയപ്പെടുന്ന ദ്വീപാണ് ഇപ്പോള്‍ സമുദ്രത്തില്‍ താഴ്ന്ന് പോയിരിക്കുന്നത്. ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്‍.

സമുദ്രം ഈ ദ്വീപിനെ അപ്പാടെ മുക്കിക്കളഞ്ഞതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

1987 ലാണ് ജപ്പാന്‍ തീരദേശ സേന ഈ ദ്വീപില്‍ സര്‍വേ നടത്തുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും. എന്നാല്‍ അവര്‍ക്ക് പോലും ദ്വീപിന്റെ യഥാര്‍ത്ഥ വലുപ്പം എത്രയെന്ന് അറിയില്ല. എന്നാല്‍ സമീപകാലത്ത് ദ്വീപ് 1.4 മീറ്റര്‍ സമുുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ദ്വീപ് ജപ്പാനിലെ വടക്കന്‍ ഹോക്കിയാഡോ ദ്വീപില്‍ നിന്ന് പോലും ദൃശ്യമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ ദ്വീപ് അപ്രത്യക്ഷമായി. ഇത്തരം കുഞ്ഞു ദ്വീപുകള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കടലെടുത്ത് പോകുന്നത് സ്വാഭാവികമാണെന്ന് ജപ്പാന്‍ തീരദേശ സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ദ്വീപ് നഷ് ടമായത് ജപ്പാനിന്റെ സമുദ്രാതിര്‍ത്തിയെ ചെറിയ രീതിയിലെങ്കിലും ബാധിച്ചേക്കും. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക മേഖലയായ ഒകിനോടോറി ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ പസഫിക് സമുദ്ര ദ്വീപുകളെ സംരക്ഷിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ജപ്പാന്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.