1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2015

ആഗോള തലത്തിലുള്ള ആരോഗ്യ പരിലാപലന രംഗത്തെ ഏറ്റവും വലിയ ആരോപണമാണ് ഒഴിവാക്കാനാകുന്ന ആശുപത്രി മരണങ്ങള്‍ സംബന്ധിച്ച് ഉണ്ടാകുന്നത്. ഇംഗ്ലണ്ടില്‍ ഒഴിവാക്കാനാകുന്ന ആശുപത്രി മരണങ്ങളുടെ വാര്‍ഷിക കണക്കെടുപ്പും പരിശോധന നടത്തണമെന്നും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഉത്തരവിട്ടു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടും കൈയബദ്ധങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന മരണങ്ങളാണ് ഒഴിവാക്കാവുന്ന മരണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തയിരിക്കുന്നത്. ജെറമി ഹണ്ടിന്റെ ഉത്തരവ് നടപ്പാക്കിയാല്‍ ലോകത്ത് ഇത്തരത്തില്‍ പരിശേധനയും നിരീക്ഷണവും നടത്തുന്ന ആദ്യത്തെ രാജ്യമാകും ഇംഗ്ലണ്ട്.

ഇംഗ്ലണ്ടില്‍ ഓരോ മാസവും ഇത്തരത്തില്‍ 1000 മരണങ്ങളെങ്കിലും അനാവശ്യമായി സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ പ്രവര്‍ത്തനരീതിയും മറ്റും മാറ്റേണ്ടതുണ്ട്. എന്നാല്‍ മാത്രമെ പ്രതീക്ഷിക്കുന്ന ഫലം നിരീക്ഷണങ്ങള്‍ കൊണ്ടുണ്ടാകു എന്ന് ജെറമി ഹണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അധികാരത്തില്‍ ഏറിയ സമയം മുതല്‍ എന്‍എച്ച്എസില്‍ നടത്തിയ പരിഷ്‌ക്കാരങ്ങള്‍ ട്രസ്റ്റിന്റെ അടിസ്ഥാനം തകര്‍ക്കാനുള്ളതാണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. എന്‍എച്ച്എസിനെ നശിപ്പിച്ചതിന് ഡേവിഡ് കാമറൂണ്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജെറമി ഹണ്ടിന്റെ നടപടി. വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് എന്തെങ്കിലും ചെയ്‌തെന്ന് വരുത്തി തീര്‍ത്ത് പഴി ഒഴിവാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഈ നടപടിക്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.