1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2017

സ്വന്തം ലേഖകന്‍: ഇസ്രേയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ന് യുഎന്‍ യോഗം ചേരും, യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങളെ പിന്നെ കണ്ടോളാമെന്ന് ട്രംപിന്റെ ഭീഷണി.അറബ് രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് ഐക്യരാഷ്ട്ര സഭ ഇന്ന് യോഗം ചേരുന്നത്.

അതേസമയം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം വിഷയത്തില്‍ അമേരിക്കന്‍ നിലപാടിനെ തള്ളിയതോടെ ഭീഷണിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രമേയത്തില്‍ ഒപ്പുവയ്ക്കുന്ന രാജ്യങ്ങളുടെ പേര് അമേരിക്ക ഓര്‍ത്തുവയ്ക്കുമെന്ന അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെയുടെ പ്രസ്താവനയെ അംഗീകരിച്ചാണ് ട്രംപും രംഗത്ത് വന്നത്.

‘ഞങ്ങളുടെ പണം വാങ്ങി, ഞങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാനൊരുങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കും. ലക്ഷക്കണക്കിന്, കോടിക്കണക്കിന് യുഎസ് ഡോളര്‍ അമേരിക്കയോട് വാങ്ങിയ ശേഷം ഞങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാനാണ് അവരുടെ ശ്രമം’, ട്രംപ് ഭീഷണി സ്വരത്തില്‍ പറഞ്ഞു. ‘ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ വോട്ട് ചെയ്യട്ടെ. അതിന് ശേഷം കാണാം’, ട്രംപ് കൂട്ടിച്ചേര്‍ത്തു. നിക്കി ഹാലെയെ ഒപ്പമിരുത്തിയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.