1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2015

തിരുവനന്തപുരത്തുനിന്നും കോഴിക്കോടുനിന്നും ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ജെറ്റ് എയര്‍വെയ്‌സ് കൊമേഴ്‌സ്യല്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്നു.

മെയ് മാസം അവസാനം വരെ പ്രതിവാരത്തില്‍ മൂന്ന് ദിവസം വീതം ജെറ്റ് എയര്‍വെയ്‌സ് ദോഹയിലേക്ക് സര്‍വീസ് നടത്തും. അതിനുശേഷം പുതിയ സമയക്രമം പ്രഖ്യാപിക്കും. എല്ലാ ദിവസവും വിമാന സര്‍വീസ് ലഭ്യമാക്കുന്ന തരത്തിലായിരിക്കും പുതിയ സമയക്രമീകരണം.

നിലവിലെ ക്രമീകരണ പ്രകാരം തിരുവനന്തപുരത്തുനിന്നും ഞായര്‍, തിങ്കല്‍, ചൊല്ലാ ദിവസങ്ങളില്‍ സര്‍വീസുണ്ടാകും. രാവിലെ 7.45ന് പുറപ്പെട്ട് 10.05ന് ദോഹയിലെത്തും. ഇതേദിവസങ്ങളില്‍ രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.50ന് കോഴിക്കോട് എത്തും.

കോഴിക്കോടുനിന്ന് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് സര്‍വീസ്. വൈകുന്നേരം 6.50ന് പുറപ്പെട്ട് രാത്രി 8.30ന് ദോഹയില്‍ എത്തിച്ചേരും. ദോഹയില്‍നിന്ന് ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 8.50ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 4.45ന് തിരുവനന്തപുരത്തെത്തും.

സര്‍വീസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. തിരുവനന്തപുരം-ദോഹാ റൂട്ടില്‍ നികുതി ഒഴിവാക്കി 12,170 രൂപയാണ് ബെയ്‌സ് ഫെയര്‍. റിട്ടേണ്‍ പ്രീമിയര്‍ ഇന്‍ട്രൊഡെക്ടറി ബെയ്‌സ് ഫെയര്‍ 28,095 രൂപയുടെ റിട്ടേണ്‍ സ്‌പെഷ്യല്‍ ഇക്കണോമി ഇന്‍ഡ്രൊടെക്ടറി ബെയ്‌സ് ഫെയര്‍ 29,560 രൂപയുമാണ്.

പ്രീമിയര്‍ ക്ലാസില്‍ 12 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 156 സീറ്റുകളുമുള്ള ബോയിംഗ് 737-800 നെക്‌സ്റ്റ് ജനറേഷന്‍ വിമാനങ്ങളാണ് ഈ റൂട്ടില്‍ ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്ക് എല്ലാ വിധ വിനോദ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.