1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: പുതുവര്‍ഷ ദിനത്തില്‍ ലണ്ടന്‍ മുംബൈ വിമാനത്തിന്റെ കോക്പിറ്റില്‍ തമ്മിലടിച്ച പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് പൈലറ്റുമാരെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും കോക്പിറ്റ് അനാഥമാക്കി പൈലറ്റുമാര്‍ പുറത്തിറങ്ങിയത് അക്ഷന്തവ്യമായ തെറ്റാണെന്നും ജെറ്റ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചു. വനിതാ പൈലറ്റിനെ അടിച്ച പൈലറ്റിന്റെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നാണു സൂചന.

പുതുവത്സരദിനത്തിലാണ് കമാന്‍ഡര്‍ പദവി വഹിച്ചിരുന്ന വനിതാ പൈലറ്റിനെ സഹ പൈലറ്റ് അടിച്ചത്. 324 യാത്രക്കാരുമായി ജെറ്റ് എയര്‍വെയ്‌സിന്റെ ബോയിംഗ് 777 വിമാനം ലണ്ടനില്‍നിന്നു മുംബൈയിലേക്ക് ഒന്പതു മണിക്കൂര്‍ യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം. തര്‍ക്കത്തിനൊടുവില്‍ സഹ പൈലറ്റ് കമാന്‍ഡര്‍ പദവി വഹിച്ചിരുന്ന വനിതാ പൈലറ്റിനെ അടിച്ചു.

ഇതോടെ അടികൊണ്ട വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് വിമാനത്തിന്റെ കോക്പിറ്റില്‍നിന്നു പുറത്തുപോയി. പിന്നാലെ അടി കൊടുത്ത പൈലറ്റ് കമാന്‍ഡര്‍ പൈലറ്റിനോട് തിരിച്ചെത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. വനിതാ പൈലറ്റ് ഇതിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹ പൈലറ്റ് കോക്പിറ്റ് അനാഥമാക്കി പുറത്തുവരികയും ചെയ്തു. ഇതോടെ വിമാന ജീവനക്കാര്‍ അടികൊണ്ട പൈലറ്റിനെ അനുനയിപ്പിച്ച് കോക്പിറ്റിലേക്കു തിരിച്ചയച്ചു.

പക്ഷേ, കോക്പിറ്റില്‍ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പൈലറ്റ് വീണ്ടും കോക്പിറ്റില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. വീണ്ടും ഇടപെട്ട കാബിന്‍ ക്രൂ അംഗങ്ങള്‍ ഇവരോട് വിമാനം നിലത്തിറക്കുന്നതുവരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അപേക്ഷിച്ചു. യാത്രക്കാരുടെ സുരക്ഷയില്‍ ജീവനക്കാരുടെ ആശങ്ക മനസിലാക്കിയ അടികൊണ്ട പൈലറ്റ് ഉടന്‍ കോക്പിറ്റിലേക്കു തിരിച്ചുപോയി വിമാനം സുരക്ഷിതമായി നിലത്തിറക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.