1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2015

സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജോണിന്റെ മകന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരനായ ആരാച്ചാര്‍ ജിഹാദി ജോണെന്ന മുഹമ്മത് എംവസിക്ക് സിറിയന്‍ യുവതിയിലുണ്ടായ ആണ്‍കുട്ടിക്കാണ് ബ്രീട്ടീഷ് പൗരത്വം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജോണിന്റെ മകന്റെ സംരക്ഷണം നിയമപ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബ്രിട്ടണില്‍നിന്ന് നാടുവിട്ട് ഐ.എസില്‍ അംഗമായതിന് ശേഷം ജോണ്‍ സിറിയന്‍ വംശജയെ വിവാഹം കഴിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഭാര്യയില്‍ ജോണിന് ആണ്‍കുട്ടി പിറന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടണിലെ നിയമമനുസരിച്ച് പൗരന്മാര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് നിയമപ്രകാരം ബ്രിട്ടീഷ് പൗരത്വത്തിന് അവകാശമുണ്ട്. ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് പൗരത്വമുള്ള ജോണിന്റെ മകന്റെ സംരക്ഷണം ഏറ്റെടുക്കുന്നതില്‍നിന്ന് ബ്രിട്ടന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.

ജോണിന്റെ മകന് പിന്നാലെ ഭാര്യയും ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കി ബ്രിട്ടനിലേക്ക് കുടീയേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജോണിന്റെ മകന്റെ അമ്മയെന്ന ആനുകൂല്യം സിറിയന്‍ വംശജയ്ക്ക് ബ്രിട്ടീഷ് പൗരത്വം നേടാന്‍ തുറുപ്പുചീട്ടാകും.

സിറിയന്‍ നഗരമായ റാഖയില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞദിവസം ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിന് ബ്രിട്ടണ്‍ ഇതുവരെ തയ്യാറായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.