1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2021

സ്വന്തം ലേഖകൻ: അമേരിക്കയിൽ കൂട്ടത്തോടെ എത്തിയ ചീവീട് കൂട്ടം പ്രസിഡന്റ് ജോ ബൈഡനെയും ലക്ഷ്യമിട്ടു. വിമാനത്തിൽ കയറാനെത്തിയ ബൈഡന്റെ പിൻകഴുത്തിലാണ് ചീവീട് പിടുത്തമിട്ടത്. ബൈഡനു മുന്നേ പറക്കേണ്ട മാധ്യമപ്രവർത്തകരുടെ വിമാനത്തിന്റെ എൻജിനിൽ ആയിരക്കണത്തിന് ചീവീടുകൾ കയറിയിയതോടെ മാധ്യമപ്രവർത്തകരുടെ വിമാനം 5 മണിക്കൂറാണ് വൈകിയത്. ചുവന്ന കണ്ണും സുതാര്യമായ ചിറകുകളുമുള്ള ചീവീട് അപകടകാരികളല്ല. ചെടികളുടെ നീര് ഊറ്റിക്കുടിച്ചാണു ജീവൻ നിലനിർത്തുന്നത്.

നീണ്ട 17 വർഷത്തിനു ശേഷമാണ് ചീവീടു കൂട്ടം യുഎസിൽ എത്തിയിരിക്കുന്നത്. ജി7 ഉച്ചകോടിക്കായി യൂറോപ്പിലേക്കു പുറപ്പെടാൻ എയർഫോഴ്സ് വൺ വിമാനത്തിൽ കയറാനെത്തിയ ബൈഡൻ, പിൻകഴുത്തിൽനിന്ന് ചീവീടിനെ (സിക്കാഡ) തട്ടിമാറ്റുന്ന ഒരു ചിത്രമാണ് ഇപ്പോൾ പുറത്തു വരുന്നത്.

12 വർഷത്തോളം മണ്ണിനടിയിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ‘പിരിയോഡിക്കൽ സിക്കാഡ’ യാണ് കൂട്ടത്തോടെ വൻശബ്ദമുണ്ടാക്കി പുറത്തെത്തിയിരിക്കുന്നത്. അമേരിക്കയിലെ പതിനഞ്ചോളം സംസ്ഥാനങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ഇവ മുട്ടയിട്ടു കഴിഞ്ഞാൽ ജൂലൈ ആദ്യ ആഴ്ചയോടെ ചത്തുപോകും. ഇനി പുതിയ തലമുറയെ കാണണമെങ്കിൽ 17 വർഷം കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.