1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: പ്രസിഡൻറ്​ ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യ​ൺ ഡോളറിെൻറ സാമ്പത്തിക പാക്കേജ് യു.എസ് സെനറ്റിൽ പാസായി. 50 പേർ ബില്ലിന് അനുകൂലമായും 49 പേർ എതിർത്തും വോട്ട് ചെയ്തു. കോവിഡ് സഹായ ബിൽ പാസാക്കിയതിന് സെനറ്റിന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ നന്ദി അറിയിച്ചു.

ജനങ്ങൾ ഇതിനോടകം ഏറെ ദുരിതം അനുഭവിച്ചു കഴിഞ്ഞെന്നും അവർക്കുള്ള സഹായം ഇനി അകലെയല്ല എന്ന് ബൈഡൻ പറഞ്ഞു. പ്രസിഡൻറ് തെരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ബൈഡൻെറ കോവിഡ് സാമ്പത്തിക സഹായ പാക്കേജ്. ബിൽ പാസായത് ചരിത്ര വിജയമെന്നാണ് ബൈഡൻ അഭിപ്രായപ്പെട്ടത്.

പാക്കേജ് പ്രകാരം അർഹരായവർക്ക് ഒറ്റത്തവണയായി 1,400 ഡോളർ ലഭിക്കും. 75000 ഡോളർ വരെ വരുമാനമുള്ളവർക്ക് ഇത് ലഭിക്കും. എന്നാൽ, തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവർക്ക് ആഴ്ചയിൽ 400 ഡോളറിന് പകരം 300 ഡോളർ മാത്രമേ ഇനി ലഭിക്കൂ. പ്രതിസന്ധി ഘട്ടത്തിൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട 9.5 ദശലക്ഷം ആളുകൾക്കാണ് തൊഴിലില്ലായ്മ വേതനമായി ആഴ്ചയിൽ 300 ഡോളർ ലഭിക്കുക.

കോവിഡ് മഹാമാരി സാമ്പത്തിക സ്ഥിതി താളംതെറ്റിച്ച സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്ക് 350 ബില്യൺ ഡോളറിൻെറ സഹായമാണ് നൽകുന്നത്. സമ്പദ്​ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് കൂടാതെ കോവിഡ്​ വാക്​സിനേഷനും പരിശോധനയും വ്യാപിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കും​ പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ട്.

കോവിഡ്​ കാലത്ത്​ കുതിച്ചുയർന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനും ബൈഡൻ ഭരണകൂടത്തിന്​ പദ്ധതിയുണ്ട്​. ദമ്പതികൾ ഒരുമിച്ചു ടാക്സ് റിട്ടേൺ സമർപ്പിച്ചപ്പോൾ ‌150,000 വരെ വരുമാനമുള്ളവക്ക് 1400 ഡോളർ പൂർണമായും 160,000 വരെയുള്ളവർക്ക് ഭാഗികമായി ലഭിക്കും. 160000 മുകളിൽ വാർഷിക വരുമാനം ഉള്ളവർക്ക് ഒരു പെനിപോലും ലഭിക്കുകയില്ല.

മാർച്ച് മാസം പകുതിയോടെ ചെക്കുകൾ ലഭിച്ചു തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ ഉറപ്പു നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.